Sports

കോപ്പാഅമേരിക്കയ്ക്ക് ശേഷം ലിയോണേല്‍ മെസ്സി വിരമിക്കുമോ? ജൂലിയന്‍ അല്‍വാരസ് പറയുന്നത് കേള്‍ക്കു

കോപ്പയും സെന്റിനറിയും ലോകകപ്പും ഉള്‍പ്പെടെ സാധ്യമായ എല്ലാ കിരീടവും പേരിലാക്കിയ ഫുട്‌ബോളിലെ സൂപ്പര്‍താരം ലിയോണ്‍ മെസ്സി കോപ്പാ അമേരിക്ക ഫുട്‌ബോളിന് ശേഷം വിരമിച്ചേക്കുമെന്ന് വിശ്വസിക്കുന്നവര്‍ അനേകമാണ്. മെസ്സിയുടെ അവസാനത്തെ പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റായി ഇത് മാറുമെന്ന് അനുമാനിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ടീമിലെ ജൂനിയറായ ജൂലിയന്‍ അല്‍വാരസ് പറയുന്നത് മറ്റൊന്നാണ്.

2022 ലോകകപ്പ് വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ആഗ്രഹിക്കുന്നിടത്തോളം കാലം അര്‍ജന്റീനയ്ക്കായി കളിക്കുന്നത് തുടരണമെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന ഫോര്‍വേഡ് ജൂലിയന്‍ അല്‍വാരസ് ആഗ്രഹിക്കുന്നു. 2022-ല്‍ അര്‍ജന്റീനയ്ക്കൊപ്പം ലോകകപ്പ് നേടിയതിന് ശേഷം, ഒരു ഫുട്ബോളര്‍ നേടേണ്ട എല്ലാ പ്രധാന ബഹുമതികളും നേടിയാണ് മെസ്സി ഫുട്ബോള്‍ പൂര്‍ത്തിയാക്കിയത്. എന്നിരുന്നാലും, തങ്ങളുടെ സ്റ്റാര്‍ പ്ലേയര്‍ ഇനിയും കളിക്കുന്നത് കാണുമെന്ന അര്‍ജന്റീനിയന്‍ പ്രതീക്ഷകളോടെയാണ് കിരീടം നേടിയത്.

അര്‍ജന്റീന 36 വര്‍ഷത്തിന് ശേഷം ഖത്തറില്‍ ലോകകപ്പ് നേടുമ്പോള്‍ മെസ്സിക്കൊപ്പം നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് അര്‍ജന്റീന ഫോര്‍വേഡ്. ഗോളുമായുള്ള അഭിമുഖത്തിനിടെ, താന്‍ എങ്ങനെയാണ് ഇന്റര്‍ മിയാമി താരത്തെ ആരാധിച്ചുകൊണ്ട് വളര്‍ന്നതെന്ന് അല്‍വാരസ് സംസാരിച്ചു. ചെറുപ്പത്തില്‍ മെസ്സിക്കൊപ്പം ഒരു ചിത്രം ആവശ്യപ്പെട്ട തന്റെ ചെറുപ്പകാലത്തെ ഒരു ഓര്‍മ്മയും പങ്കുവെച്ചു. ”അദ്ദേഹത്തിന്റെ ആരാധകനായിട്ടാണ് ഞാന്‍ വളര്‍ന്നത്. സീനിയര്‍ ടീമിനൊപ്പമുള്ള പരിശീലന സെഷനില്‍ ഞാന്‍ അദ്ദേഹത്തോട് ഒരു ഫോട്ടോ ആവശ്യപ്പെട്ടത് ഞാന്‍ ഓര്‍ക്കുന്നു. അല്‍വാരസ് കൂട്ടിച്ചേര്‍ത്തു.

ദേശീയ ടീമിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും 24 കാരന്‍ മികച്ച പ്രകടനം നടത്തി. ഈ സീസണില്‍ തന്റെ ക്ലബ്ബിന്റെ ട്രെബിള്‍ വിജയത്തില്‍ വലിയ പങ്ക് വഹിച്ചയാളാണ് അല്‍വാരസ്. 2024ല്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയില്‍ അല്‍വാരസ് മെസ്സിക്കൊപ്പം ചേരും, 2024 ജൂണ്‍ 21-ന് ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ഉദ്ഘാടന മത്സരത്തില്‍ പങ്കെടുക്കും.