Lifestyle

ഡേറ്റിംഗിന് പോകുമ്പോള്‍ ഇന്ത്യന്‍ പുരുഷന്മാരെ ഒഴിവാക്കും ; ലവ് ഗുരുവിന്റെ പോസ്റ്റ്, വൈറല്‍

ഡേറ്റിംഗിന് പോകുമ്പോള്‍ എല്ലാവര്‍ക്കും ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മുന്‍ഗണനകളും ഉണ്ട്. എന്നാല്‍ ഡേറ്റിംഗിന് ആളെ തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യന്‍ പുരുഷന്മാരെ താന്‍ ഒഴിവാക്കുമെന്ന ഒരു ലവ് ഗുരുവിന്റെ ഇന്‍സ്റ്റാഗ്രാം വെളിപ്പെടുത്തല്‍ വൈറലാകുന്നു. റിലേഷന്‍ഷിപ്പ് ആന്റ് ലൈഫ് കോച്ച് ചേതനാ ചക്രവര്‍ത്തിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് വൈറലായിരിക്കുന്നത്.

തന്റെ ഡേറ്റിംഗ് ചോയ്‌സില്‍ ഇന്ത്യന്‍ പുരുഷന്മാരെ ഒഴിവാക്കുന്നതിന് മൂന്ന് ന്യായീകരണങ്ങളാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. ”ഞാന്‍ ഇനി ഇന്ത്യന്‍ പുരുഷന്മാരുമായി ഡേറ്റ് ചെയ്യാറില്ല, ചെയ്യാതിരിക്കാനുള്ള എന്റെ പ്രധാന കാരണങ്ങള്‍ ഇതാണ്.” അവര്‍ പറഞ്ഞു. ”ബുദ്ധിമുട്ടുള്ള സംഭാഷണങ്ങള്‍ എങ്ങനെ നടത്താമെന്ന് ഇന്ത്യന്‍ പുരുഷന്മാരെ പഠിപ്പിച്ചിട്ടില്ല. അവര്‍ക്ക് ഒരു വിഷയത്തില്‍ വാദിക്കാന്‍ കഴിയാതെ വരുമ്പോള്‍, അവര്‍ നിശബ്ദരാവുകയും സ്ത്രീയെ തലക്കനമുള്ളയാളായും തര്‍ക്കിക്കുന്നവളും ആക്രമണകാരിയുമായി മുദ്രകുത്തുന്നു.”

‘അവര്‍ക്ക് പ്രണയം മനസ്സിലാകില്ല.’ എന്നതാണ് രണ്ടാമത്തെ കാരണമായി പറയുന്നത്. പ്രണയം എന്നത് അവര്‍ക്ക് ആംഗ്യങ്ങളാണ്. വലിയ സമ്മാനങ്ങളോ മഹത്തായ ആംഗ്യങ്ങളോ അല്ല പ്രണയമെന്നും പറയുന്നു. മൂന്നാമതായി ഇന്ത്യാക്കാരെ അകറ്റി നിര്‍ത്താനുള്ള കാരണമായി പറയുന്നത് ഒരു വീട് എങ്ങനെ പരിപാലിക്കണമെന്ന് ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് അറിയില്ലെന്നതാണ്. വീടിനെ പരിപാലിക്കുന്നത് പങ്കാളിക്ക് ഉപകാരം ചെയ്യുന്നു എന്നതിനേക്കാള്‍ നിങ്ങള്‍ കൂടി താമസിക്കുന്ന വീടാണ് അതെന്ന കാരണത്താലാണ്. ചക്രവര്‍ത്തി ക്ലിപ്പില്‍ പറയുന്നു.

വൈറലായ വീഡിയോയ്ക്ക് മറുപടിയായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പലതരം കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലര്‍ അവരോട് യോജിച്ചപ്പോള്‍ മറ്റുള്ളവര്‍ അവരുടെ പ്രസ്താവനകളെ ‘പരിഹാസ്യം’ എന്ന് വിളിച്ചു