Celebrity

ശക്തരായ മൂന്ന് തരം സ്ത്രീകളെ അവതരിപ്പിച്ച് ലിയോണ, സമാനി ആൽബത്തിലെ താരത്തിന്റെ വേറിട്ട ലുക്ക്‌ വൈറൽ

മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ലിയോണ ലിഷോയ്. അച്ഛന്റെ പാത പിന്തുടർന്നാണ് ലിയോണ സിനിമയിൽ എത്തിയത്. പക്വതയുള്ള ഒരുപാട് കഥാപാത്രങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് താരം പ്രേക്ഷകരിലേക്ക് എത്തിച്ചു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന മ്യൂസിക് വീഡിയോ സമാനി റിലീസ് ചെയ്തത് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് താരം. പൗര്‍ണമി മുകേഷിന്റെ സംവിധാനത്തില്‍ അമൃതേഷ് വിജയനാണ് ആൽബത്തിന്റെ നിര്‍മാണവും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു കാലഘട്ടത്തില്‍ കൂടി കടന്നു പോകുന്ന ശക്തരായ മൂന്ന് തരം സ്ത്രീകളെയാണ് (യോദ്ധാവ്, വാൻഡറെര്‍, രാജ്ഞി) ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. മൂന്ന് മിനിറ്റാണ് സമാനിയുടെ ദൈര്‍ഘ്യം. വേറിട്ട ലുക്കില്‍ ക്യാമറക്കുമുന്നില്‍ എത്തിയ ലിയോണയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

പ്രമുഖ യുട്യൂബ് ചാനലായ കരിക്ക് ട്യുണ്‍ഡിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വിഷ്ണു ശങ്കര്‍ വി എസാണ് എഡിറ്റിംഗ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷൻ സംവിധാനം. ഹരി കൃഷ്ണനാണ് ക്യാമറ. ആർട്ട് ഡയറക്ഷൻ ജിബിൻ ജോസഫാണ്. ദിവ്യ മേനോന്റെ വരികള്‍ ആലപിച്ചത് പാര്‍വതി ജയദേവനും വൈശാഖയും ചേര്‍ന്നാണ്. ദിവ്യ ഉണ്ണിയെ കേന്ദ്ര കഥാപാത്രമാകി പുറത്തിറങ്ങിയ ഉര്‍വ്വി, അപര്‍ണ്ണ ബാലമുരളിയും പുണ്യ എലിസബത്തും ഒന്നിച്ചെത്തിയ ബിൻ ബുലായെ എന്നിവയാണ്‌ പൗര്‍ണമി നേരത്തെ സംവിധാനം ചെയ്തിട്ടുള്ളത്.

https://www.instagram.com/reel/Cyc9388yI6l/?utm_source=ig_web_copy_link