Movie News

ഇന്ത്യയില്‍ 300 കോടി കടന്ന് ലിയോ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് നായകാനായി എത്തിയ ചിത്രം ലിയോ തീയേറ്ററുകളില്‍ തകര്‍ത്ത് മുന്നേറുകയാണ്. സിനിമ ഇന്ത്യയില്‍ 300 കോടി പിന്നിട്ടു. എന്നാല്‍ ചിത്രം ലോകമെമ്പാടുമായി 500 കോടി കടന്നോ എന്ന് സെവന്‍ സിക്രിന്‍ സ്റ്റുഡിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഒക്‌ടോബര്‍ 19-ന് ദസ്‌റയ്ക്ക് മുന്നോടിയായി റീലിസ് ചെയ്ത ചിത്രത്തിന് ലോകമെമ്പാടുമായി ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ഒന്നിനു പിന്നാലെ മറ്റൊന്നായി ബോക്‌സ്ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന ചിത്രം അതിന്റെ 10-ാം ദിനം 300 കോടിയിലെത്തി. ആദ്യത്തെ മൂന്ന് ആഴ്ചകള്‍ ലിയോയെ സംബന്ധിച്ച് നിര്‍ണായകമാണ്.

മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയിയും സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലിയോ. ലോകേഷ്, രക്‌നകുമാര്‍, ദീരജ് വൈദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിയോയുടെ സംഗീതം അനിരുദ്ധ രവിചന്ദറാണ്. സെവന്‍ സ്‌ക്രിന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.