അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി എന്ന ഹൈപ്രൊഫൈല്‍ ഗുണ്ടാത്തലവനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കന്നത്. ഗായകന്‍ സിദ്ധു മൂസ് വാലയുടെ കൊലപാതകം ഉള്‍പ്പെടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുറച്ചു വര്‍ഷങ്ങളായി ഇയാള്‍ നേതൃത്വം കൊടുക്കുന്ന നിരവധി കൊലപാതകങ്ങളില്‍ അവസാനത്തേതായി മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിന്റെ വധവും.
ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകനായ ലോറൻസ് കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവനായി മാറിയത് കൗതുകകരമാണ്. ബൽകരൻ ബരാർ എന്ന ലോറൻസ് ബിഷ്‌ണോയിയ്ക്ക് സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു പ്രണയമുണ്ടായിരുന്നു. അവരൊന്നിച്ച് കോളേജിലും ചേര്‍ന്നു. എന്നാല്‍ നിർഭാഗ്യവശാൽ, കോളേജിലെ വിദ്യാർത്ഥി തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കാമുകിയെ ലോറൻസ് ബിഷ്‌ണോയിയുടെ എതിരാളികൾ ജീവനോടെ ചുട്ടുകൊന്നുകളഞ്ഞു. ഈ ദുരന്ത പ്രണയത്തിന്റെ ദാരുണമായ അന്ത്യമാണ് ലോറന്‍സിനെ പ്രതികാരദാഹിയാക്കി തീര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ലോറൻസ് ബിഷ്ണോയ് വളർന്നത് സുഖകരമായ അന്തരീക്ഷത്തിലാണ്. അദ്ദേഹത്തിന്റെ പിതാവ് ഹരിയാന പോലീസിൽ സേവനമനുഷ്ഠിച്ചു, കുടുംബത്തിന് കോടികൾ വിലമതിക്കുന്ന ഗണ്യമായ ഭൂമി ഉണ്ടായിരുന്നു. അബോഹർഹെയിലെ കോൺവെന്റ് സ്‌കൂളിൽ പഠിക്കുമ്പോൾ ലോറൻസ് ബിഷ്‌ണോയിക്ക് ഒരു സഹപാഠിയോട് പ്രണയം ഉണ്ടായിരുന്നുവെന്ന് അയാളുടെ പരിചയക്കാരെ ഉദ്ധരിച്ച് ന്യൂസ് 18 ഹിന്ദി റിപ്പോർട്ട് ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിനായി ഇരുവരും ചണ്ഡിഗഡിലെ ഡിഎവി കോളേജിൽ ചേർന്നതോടെ പ്രണയം കൂടുതല്‍ ദൃഢമായി.
കോളേജിൽ പഠിക്കുന്ന കാലത്ത് ലോറൻസ് ബിഷ്‌ണോയി വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് കടന്നു, പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എസ്ഒപിയു) സ്ഥാപിച്ചു. എന്നാല്‍ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എതിരാളികളോട് പരാജയപ്പെട്ടതോടെ അയാളുടെ രാഷ്ട്രീയ മോഹങ്ങൾ തകർന്നു. ഈ തോൽവി അയാളുടെ സമനില തെറ്റിച്ചു, ഒരു റിവോൾവർ സ്വന്തമാക്കി കോളേജ് രാഷ്ട്രീയത്തിൽ തന്റെ ആധിപത്യം ഉറപ്പിക്കാന്‍ അയാള്‍ ശ്രമിച്ചതായി ന്യൂസ് 18 ഹിന്ദി റിപ്പോർട്ടില്‍ പറയുന്നു.
2011 ലെ കോളേജ് തെരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം രൂക്ഷമായി. ഇത് ലോറൻസ് ബിഷ്‌ണോയിയുടെ ഗ്രൂപ്പും എതിരാളികളും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിൽ കലാശിച്ചു. തുടര്‍ന്ന് കോളജിനെ ഞെട്ടിച്ച ആ ദാരുണ സംഭവ അരങ്ങേറി. ലോറൻസ് ബിഷ്‌ണോയിയുടെ എതിരാളികൾ കാമുകിയെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ ആക്രമണത്തിൽ അവളെ തീകൊളുത്തുകയായിരുന്നു. കാമുകിയുടെ മരണത്തെത്തുടർന്ന്
പ്രതികാരദാഹിയായ ലോറൻസ് ബിഷ്‌ണോയി എതിര്‍പക്ഷത്തെ നിരവധി വിദ്യാർത്ഥി നേതാക്കളോട് പ്രതികാരം ചെയ്തതായി റിപ്പോർട്ടുണ്ട്. ഇവിടെനിന്നാണ് ലോറൻസ് ബിഷ്‌ണോയി എന്ന ക്രിമിനല്‍ തന്റെ ഗുണ്ടാജീവിതം ആരംഭിക്കുന്നത്. ഇയാളുകെ ക്രിമിനൽ ശൃംഖല പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.