ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ 75-കാരനായ രാംസുഗറും 30-കാരിയായ റാണി രാജ്പുതും വിവാഹിതരാകാൻ ഒരുങ്ങുന്നു. ഒരു വർഷം മുൻപ് പ്രണയത്തിലായ ഇവരുടെ മോതിരമാറ്റം കഴിഞ്ഞു. നവരാത്രിക്ക് ശേഷമായിരിക്കും വിവാഹം. ഇൻസ്റ്റാഗ്രാം റീലുകൾ ചെയ്യുന്ന റാണിയുടെയും രാംസുഗറിന്റെയും ബന്ധം വളർന്നത് ഒരു സൗഹൃദത്തിലൂടെയാണ്. രാംസുഗറിന്റെ മകളെ കാണാൻ വീട്ടിലെത്തിയിരുന്ന റാണി, അവിടെവച്ച് ഇയാളുമായി അടുക്കുകയും ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയുമായിരുന്നു. കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ദമ്പതികൾ സന്തോഷത്തോടെ നിൽക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും തമ്മിലുള്ള വലിയ Read More…
Tag: love story
15 കൊല്ലമായി രാഖികെട്ടുന്ന യുവാവിനൊപ്പം 20കാരി ഒളിച്ചോടി; പ്രതീകാത്മക അന്ത്യകർമ്മങ്ങൾ നടത്തി പിതാവ്
ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഇരുപതുകാരിയായ യുവതി ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഇരുപത്തിരണ്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. എന്നാൽ ഈ വിവാഹത്തിനെതിരെ യുവതിയുടെ കുടുംബം കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. സഹോദരനെപ്പോലെയാണ് മകൾ നന്ദിനി പാണ്ഡെ സുഹൃത്തായ ശാശ്വത് ഗുപ്തയെ കണ്ടിരുന്നതെന്നും കഴിഞ്ഞ 15 വർഷമായി മകൾ ഇയാൾക്ക് രാഖി കെട്ടിയിരുന്നതായും കുടുംബം അവകാശപ്പെടുന്നു. സെപ്റ്റംബർ 20-നാണ് നന്ദിനി കുടുംബത്തെ ഉപേക്ഷിച്ച് ശാശ്വതിനൊപ്പം പോയത്. ശാശ്വത് പതിവായി തങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നെന്ന് നന്ദിനിയുടെ വീട്ടുകാർ പറയുന്നു. എന്നാൽ നന്ദിനി ശാശ്വത്തിന് Read More…
പത്താം വയസ്സില്‍ ഭൂകമ്പത്തില്‍ രക്ഷകനായി; ജീവന് രക്ഷിച്ച പുരുഷനോട് പ്രണയം; വിവാഹം ചെയ്ത് യുവതി
ചൈനീസ് യുവതിയായ ലിയു സിമേയുടെ പ്രണയകഥ തികച്ചും വ്യത്യസ്തവും കൗതുകം നിറഞ്ഞതുമാണ് . പതിനഞ്ച് വര്‍ഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ തന്റെ ജീവന് രക്ഷിച്ചയാളെ വിവാഹം ചെയ്തിരിക്കുകയാണ് ഒരു ചൈനീസ് യുവതി. കുട്ടിക്കാലത്ത് തന്നെ ഭൂകമ്പത്തില്‍ നിന്ന് ജീവത്തിലേക്ക് മടക്കിക്കൊണ്ടുവന്ന സൈനികനെ വര്‍ഷങ്ങള്‍ക്കുശേഷം അവള് പ്രണയിച്ച് വിവാഹം ചെയ്തു. ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിൽ 37 ദമ്പതികൾ വിവാഹിതരായ സമൂഹവിവാഹ ചടങ്ങിലാണ് ഇരുവരുടെയും പ്രണയകഥസാക്ഷാത്കാരം നടന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിയു സിമേ തന്റെ വരനായ ലിയാങി ഷിബിനെ ആദ്യമായി Read More…
‘സയാര’ അസാധാരണമായ പ്രണയകഥ ; അഞ്ചാം ദിവസം തന്നെ 120 കോടി ക്ലബ്ബിലേക്ക്…!
അസാധാരണമായ പ്രണയകഥ പറഞ്ഞ സയാര ബോക്സോഫീസില്‍ കളക്ഷന്‍ നേടി കുതിക്കുകയാണ്. വെറും അഞ്ചു ദിവസം കൊണ്ടു തന്നെ സിനിമ 120 കോടി ക്ലബ്ബിലേക്കാണ് കടന്നിരിക്കുന്നത്. വാരാന്ത്യത്തില്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മോഹിത് സൂരി ചിത്രം ആദ്യ തിങ്കളാഴ്ച തന്നെ 105 കോടിയിലധികം നേടിയിട്ടുണ്ട്. മോഹിത് സൂരിയുടെ ചിത്രം ഛാവ, റെയ്ഡ് 2, സിതാരേ സമീൻ പർ തുടങ്ങിയ ജനപ്രിയ സിനിമകളുടെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ ഇതിനകം മറികടന്നു. വെള്ളിയാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്തതുമുതല് Read More…
ഞങ്ങളുടെ ബന്ധം ഗ്രാമം മുഴുവനും അറിയാം ; ഹിമാനിയുമായുള്ള പ്രണയത്തെക്കുറിച്ച് നീരജ്ചോപ്ര
ദീര്‍ഘകാല പ്രണയത്തിന് ശേഷമാണ് ഇന്ത്യന്‍ ഒളിമ്പിക് താരം നീരജ് ചോപ്ര കാമുകി ഹിമാനിയെ സ്വന്തമാക്കിയത്. ഈ വര്‍ഷം ജനുവരി 19 ന് ഷിംലയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് നീരജ് ചോപ്ര തന്റെ ദീര്‍ഘകാല കാമുകി ഹിമാനി മോറിനെ വിവാഹം കഴിച്ചത്. അതേസമയം തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ്ടുഡേയുമായുള്ള അഭിമുഖത്തിലാണ് ജാവലിന്‍ സൂപ്പര്‍താരം തങ്ങളുടെ പ്രണയകഥ പങ്കുവെച്ചത്. തങ്ങള്‍ പ്രണയത്തിലാകുന്നതിന് മുമ്പ് തങ്ങളുടെ കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നുവെന്ന് Read More…
ലോറൻസ് ബിഷ്ണോയിയുടെ കാമുകിയെ കത്തിച്ചുകൊന്നത് ജീവനോടെ; പ്രതികാരദാഹിയുടെ ‘ലവ് സ്റ്റോറി’
അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയി എന്ന ഹൈപ്രൊഫൈല്‍ ഗുണ്ടാത്തലവനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കന്നത്. ഗായകന് സിദ്ധു മൂസ് വാലയുടെ കൊലപാതകം ഉള്‍പ്പെടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുറച്ചു വര്‍ഷങ്ങളായി ഇയാള്‍ നേതൃത്വം കൊടുക്കുന്ന നിരവധി കൊലപാതകങ്ങളില്‍ അവസാനത്തേതായി മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിന്റെ വധവും. ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകനായ ലോറൻസ് കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവനായി മാറിയത് കൗതുകകരമാണ്. ബൽകരൻ ബരാർ എന്ന ലോറൻസ് ബിഷ്ണോയിയ്ക്ക് സ്കൂളിൽ പഠിക്കുമ്പോൾ ഒരു പ്രണയമുണ്ടായിരുന്നു. Read More…
ഒരു ഇന്ത്യാ- പാക് പ്രണയകഥ; രാജസ്ഥാനിലെ കാമുകനൊത്ത് ജീവിക്കാന്‍ വാഗ കടന്നെത്തി 25കാരി
ഇന്ത്യക്കാരനുമായുള്ള പ്രണയ സാഫല്യത്തിനായി പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ ഇരുപത്തിയഞ്ചുകാരി മെഹ്വിഷായുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മെഹ്വിഷ് കാമുകന് റഹ്മാനൊപ്പം ജീവിക്കാനാണ് കഴിഞ്ഞ ആഴ്ച ഇന്ത്യയിലെത്തിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പ്രണയബദ്ധരായത്. ഇസ്ലാമാബാദ് സ്വദേശിയായ മെഹ്വിഷിന്റെ 2018-ലെ ആദ്യ വിവാഹം പരാജയമായിരുന്നു. 12 വര്‍ഷം നീണ്ട ബന്ധത്തില്‍ 12, 7 വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍നിന്നുള്ള റഹ്മാനുമായി സാമൂഹിക മാധ്യമത്തിലൂടെയാണു സൗഹൃദത്തിലായത്. തുടര്‍ന്ന് 2022 മാര്‍ച്ച് 13-ന് വിവാഹിതാകാന്‍ തീരുമാനിച്ചു. മൂന്ന് ദിവസത്തിന് ശേഷം Read More…
ഹോളിവുഡ് സൂപ്പര്‍താരം ഒ നീല്‍ അന്തരിച്ചു; പ്രശസ്തിയും വിവാദവും ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്ത ജീവിതം
വാട്ട്സ് അപ്പ്, ഡോക്? തുടങ്ങിയ 1970കളിലെ അവിസ്മരണീയമായ സിനിമകളില്‍ അഭിനയിച്ച ലവ് സ്റ്റോറി നടന് റയാന് ഒ നീല്‍ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. മകന് പാട്രിക് ഒ നീല്‍ ആണ് അദ്ദേഹത്തിന്റെ മരണം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 2001 ല്‍ രക്താര്‍ബുദം സ്ഥിരീകരിച്ച അദ്ദേഹത്തിന് 2012 ല്‍ സ്റ്റേജ് 4 പ്രോസ്റ്റേറ്റ് ക്യാന്‍സറും കണ്ടെത്തി. വര്‍ഷങ്ങളോളം തന്റെ തലമുറയിലെ ഏറ്റവും മാര്‍ക്കറ്റുണ്ടായിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഓ’നീല്‍. ബാര്‍ബ്ര സ്ട്രീസാന്‍ഡ്, അലി മാക്ഗ്രോ, മകള്‍ ടാറ്റം തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം Read More…
ലതാമങ്കേഷ്ക്കര്‍ വിവാഹം കഴിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അസാധാരണമായ ഒരു പ്രണയകഥ
സംഗീതലോകത്ത് ഇന്ത്യന്‍ വസന്തം തീര്‍ത്തയാളാണ് ഗായിക ലതാ മങ്കേഷ്ക്കര്‍. ഇന്ത്യയിലെ 36 ഭാഷകളിലായി എട്ടു ദശകത്തോളം സംഗീത വേദിയില്‍ നിറഞ്ഞു നിന്ന അവര്‍ ഇന്ത്യയിലെ 36 ഭാഷകളിലായി ഏറ്റവും കൂടുതല്‍ റെക്കോഡ് ചെയ്യപ്പെട്ട ഗായികമാരില്‍ ഒരാളായി ഇന്നും ആരാധകരുടെ മനസ്സുകളില്‍ ജീവിക്കുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശിക ഭാഷകളില്‍ അനേകം കാമുകിഭാവങ്ങള്‍ക്ക് ശബ്ദം നല്കിയ ലതാ മങ്കേഷ്ക്കര്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി കഴിഞ്ഞു. ഇതിന് കാരണം അസാധാരണമായ ഒരു ലവ്സ്റ്റോറി ആയിരുന്നു. ഡിഎന്‍എയാണ് ഈ പ്രണയകഥ പുറത്തുവിട്ടിരിക്കുന്നത്. Read More…









