ഇന്ത്യ കാണാന്‍ എത്തിയ ദമ്പതികള്‍ കൊറിയയില്‍ നിന്നാണെന്ന് കണ്ടപാടേ അവര്‍ക്ക് മനസിലായി. പിന്നെ ഒട്ടും വൈകാതെതന്നെ അവരുടെ ഭാഷയില്‍ അവരെ സ്വാഗതം ചെയ്തു. അപ്പോള്‍ സത്യത്തില്‍ ഞെട്ടിയത് ആ ദമ്പതികള്‍ തന്നെ. രാജ്സ്ഥാനിലെ ജയ്‌സാല്‍മിറില്‍ ട്രാവല്‍ വ്‌ളോഗര്‍മാരായ കൊറിയന്‍ ദമ്പതിമാര്‍ക്ക് ലോക്കല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഒരുക്കിയത് വമ്പിച്ച സ്വീകരണമാണ്.
ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. രാജസ്ഥാനിലെ ജ്‌സാല്‍മിര്‍ കാണാനായി എത്തിയതായിരുന്നു ഇവര്‍. ബസ് സ്റ്റാന്‍ഡില്‍ വരിവരിയായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ ചിത്രം പകര്‍ത്താനായി ദമ്പതിമാർ എത്തിപ്പോഴായിരുന്നു ഡ്രൈവര്‍മാര്‍ അഭിവാദ്യം ചെയ്തത്. എന്നാല്‍ അത് ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരുന്നില്ല. മറിച്ച് നല്ല ഒഴുക്കുള്ള കൊറിയന്‍ ഭാഷയിലായിരുന്നു.
എന്തുകൊണ്ടാണ് കൊറിയക്കാര്‍ അധികമായി ഇന്ത്യയില്‍ വരാതിരുന്നത് എന്നായിരുന്നു ഡ്രൈവര്‍മാരുടെ അടുത്ത ചോദ്യം. എന്തുകൊണ്ടാവുമെന്നൊരു മറുചോദ്യമായിരുന്നു ദമ്പതികളുടെ മറുപടി. കൊറിയക്കാരെ കുറെ കാലമായി കണ്ടിട്ടെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. അധികം കൊറിയക്കാരെ ഇവിടേക്ക് വരാനായി പ്രേരിപ്പിക്കുമെന്ന് ദമ്പതികള്‍ മറുപടിയും നല്‍കി.
ആനിമുച്ച് എന്നയാള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടതോടെ വീഡിയോ വൈറലാവുകയായിരുന്നു. 8.4 മില്യന്‍ ആളുകളാണ് വീഡിയോ കണ്ടത്. പിന്നീട് സംസ്‌കാരങ്ങള്‍ തമ്മില്‍ ബന്ധം പുലര്‍ത്താനുള്ള ഇന്ത്യയുടെ കഴിവിനെ അഭിനന്ദിച്ച് കമന്റുകളുമെത്തി.