ഐപിഎല്ലില്‍ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ 2025 ലെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു കെകെആര്‍. ആര്‍സിബിയ്ക്കെതിരെ ഓപ്പണിംഗ് പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) തങ്ങളുടെ പുതിയ ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ പ്രഖ്യാപിച്ചു. 23.75 കോടി രൂപയ്ക്ക് റിക്രൂട്ട് ചെയ്ത ശ്രേയസ് അയ്യര്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ടീം മാനേജ്‌മെന്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) 2025 ല്‍ ഈ ജോലി ചെയ്യാന്‍ കെകെആര്‍ മാനേജ്മെന്റ് രഹാനെയെ പിന്തുണച്ചു.
ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആയി അയ്യരെ നിയോഗിച്ചു. ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ ഫ്രാഞ്ചൈസി തന്റെ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് രഹാനെയെ തിരഞ്ഞെടുത്തത്. ഐപിഎല്‍ കരിയറില്‍ ഇതാദ്യമായല്ല രഹാനെ നയിക്കുന്നത്. ഐപിഎല്‍ 2018 മുതല്‍ 2019 വരെ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനെ (ആര്‍ആര്‍) നയിച്ചു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍, രാജസ്ഥാന്‍ 24 കളികളില്‍ ഒമ്പത് വിജയിക്കുകയും പ്ലേ ഓഫില്‍ എത്താന്‍ കഴിയാതെ വരികയും ചെയ്തു.
ആറ് ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലും രണ്ട് ടി20യിലും രഹാനെ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അഡ്ലെയ്ഡിലെ പരാജയത്തിന് ശേഷമുള്ള ഐതിഹാസികമായ ഗാബ വിജയമുള്‍പ്പെടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ രഹാനെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അടുത്തിടെ 2024-25 രഞ്ജി ട്രോഫിയില്‍ അദ്ദേഹം മുംബൈയെ നയിച്ചു. മുംബൈയുടെ ഏകദിന, ടി20 ടീമിന്റെയും ക്യാപ്റ്റനായിരുന്നു. മാര്‍ച്ച് 22 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ രജത് പാട്ടിദാര്‍ നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)വിനെതിരായ ഐപിഎല്‍ 2025 ഓപ്പണറില്‍ രഹാനെ ആദ്യമായി കെകെആറിനെ നയിക്കും.