Crime

7 കോടിയുടെ വീട്ടില്‍ താമസം; മാസങ്ങള്‍ക്കു മുമ്പേ തോക്ക് വാങ്ങി; ഭാര്യയെ വെടിവച്ചത് ബാത്ത്ടബ്ബില്‍ വച്ച്

യുഎസില്‍ കാലിഫോർണിയയിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശികളായ ദമ്പതികളുടെയും കുട്ടികളുടെയും മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വീട്ടിലെ കുളിമുറിയിൽ ബാത്ത്ടബ്ബിൽവെച്ചാണ് ഭാര്യയെ വെടിവച്ചതെന്ന് അവിടുത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുശേഷം ആനന്ദ് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് കരുതുന്നു. ബാത്ത്റൂമില്‍നിന്ന് 9 എം.എം. പിസ്റ്റൾ കണ്ടെടുത്തതായും കാലിഫോർണിയ പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുളിമുറിയിൽനിന്ന് കണ്ടെടുത്ത പിസ്‌റ്റൾ മാസങ്ങൾക്ക് മുമ്പ് ആനന്ദ് വാങ്ങിയതാണെന്നും ഇതിന് ലൈസൻസുണ്ടെന്നുമാണ് മാധ്യമ റിപ്പോർട്ടുകള്‍.

2020-ലാണ് ആനന്ദും പ്രിയങ്കയും സാൻമെറ്റേയോയിലെ വീട്ടിൽ താമസം ആരംഭിച്ചത്. 2.1 മില്ല്യൺ ഡോളർ(ഏകദേശം 17 കോടിയിലേറെ രൂപ) വിലവരുന്ന വീട്ടിലായിരുന്നു ആനന്ദിന്റേയും കുടുംബത്തിന്റെ താമസം. അഞ്ചു കിടപ്പുമുറികളുള്ള വീട്ടില്‍ ഒരു മുറിയില്‍തന്നെയാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും ന്യൂയോർക്ക് പോസ്‌റ്റിന്റെ റിപ്പോർട്ട് പറയുന്നു.

കലിഫോര്‍ണിയ സാന്‍ മറ്റേയോയില്‍ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഫാത്തിമാ മാതാ നാഷനല്‍ കോളജ്‌ മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ്‌ നഗര്‍ 57ല്‍ ഡോ. ജി. ഹെന്റി – ശാന്തമ്മ ദമ്പതികളുടെ മകന്‍ ആനന്ദ്‌ സുജിത്‌ ഹെന്റി (42), ഭാര്യ ആലീസ്‌ പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്‌തന്‍ (4) എന്നിവരാണ്‌ മരിച്ചത്‌. ആനന്ദ് ഭാര്യ ആലീസിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു ജീവനൊടുക്കുകയായിരുന്നു. അതേസമയം നാലുവയസുളള ഇരട്ടക്കുട്ടികൾ എങ്ങനെ മരിച്ചു എന്നതിൽ അന്വേഷണം നടക്കുകയാണ്.

ആലീസിന്റെ മാതാവ്‌ ജൂലിയറ്റ്‌ അമേരിക്കയിലായിരുന്നു. കഴിഞ്ഞ 11-നാണ്‌ തിരികെയെത്തിയത്‌. ജൂലിയറ്റ്‌ നാട്ടിലെത്തിയ ശേഷം വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തിതിനെത്തുടര്‍ന്ന്‌ അമേരിക്കയിലുള്ള ബന്ധു അന്വേഷിച്ചപ്പോള്‍ സംശയം തോന്നിയാണ്‌ പോലിസിനെ വിവരമറിയിച്ചത്‌. പോലിസ്‌ എത്തി വീട്‌ തുറന്നു നോക്കിയപ്പോള്‍ നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു