Sports

മറഡോണയുടെ മാറ്റിവച്ചിരുന്ന നമ്പർ 10 ജേഴ്‌സി ഡി ബ്രൂയിൻ നാപ്പോളിയിൽ അണിയുമോ?

സജീവഫുട്‌ബോളിലെ ഏറ്റവും മികച്ച മദ്ധ്യനിരക്കാരില്‍ ഒരാളായിട്ടാണ് കെവിന്‍ ഡി ബ്രൂയിനെ കണക്കാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും വിലയേറിയ താരമായിരുന്ന ഡി ബ്രൂയിനെ ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെ ജഴ്‌സിയിലാണ് കാണാനാകുക. നാപ്പോളി നടത്തിയ ഈ പുതിയ സൈനിംഗില്‍ ക്ലബ്ബ് അവരുടെ പാരമ്പര്യം തകര്‍ത്തേക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റി വിട്ടതിന് ശേഷം ഫ്രീ ട്രാന്‍സ്ഫറില്‍ ഒപ്പുവച്ച ഡി ബ്രൂയിന്‍ ചൊവ്വാഴ്ച (ജൂലൈ 15) പ്രീ-സീസണില്‍ 10-ാം നമ്പര്‍ കിറ്റ് ധരിച്ചതായി കണ്ടു. എന്നിരുന്നാലും, 2000-ല്‍ വിരമിച്ചതിന് ശേഷം നാപോളി വീണ്ടും 10-ാം നമ്പര്‍ ജേഴ്സി ഉപയോഗിക്കുമോ എന്നാണോ ഇതിനര്‍ത്ഥം? എന്ന തരത്തിലൊരു ചര്‍ച്ച സാമൂഹ്യമാധ്യമത്തില്‍ ഉദയം ചെയ്തിട്ടുണ്ട്. പ്രീ-സീസണ്‍ പരിശീലന കാലയളവില്‍ ഡി ബ്രൂയിന്‍ ഐക്കണിക് നമ്പര്‍ 10 ധരിച്ചാണ് കാണപ്പെട്ടത്. യഥാര്‍ത്ഥ സീസണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസം ശേഷിക്കെ, പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രീ-സീസണില്‍ ഉപയോഗിച്ച നമ്പറുകള്‍ യഥാര്‍ത്ഥ സീസണില്‍ ഉപയോഗിക്കണമെന്നില്ല.

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചതിന് ശേഷം, അന്തിമ ടീം അവസാനിച്ചതിന് ശേഷമാണ് കിറ്റ് നമ്പറുകള്‍ അന്തിമമാക്കുന്നത്. സീരി എയും യുവേഫയും ടീമുകള്‍ക്ക് 1 നും 99 നും ഇടയിലുള്ള ഏത് നമ്പറും ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇതിഹാസതാരം ഡീഗോ മറഡോണയോടുള്ള ആദരവിനെ തുടര്‍ന്ന് ക്ലബ്ബ് മാറ്റി വെച്ചിരുന്നതാണ്. ഇതിഹാസ കിറ്റ് പിന്‍വലിച്ചാല്‍ ഡി ബ്രൂയ്നിന് 10 ഒഴികെയുള്ള ഒരു നമ്പര്‍ നല്‍കേണ്ടിവരും. നിലവില്‍ ഡി ബ്രൂയ്ന്‍ സിറ്റിയില്‍ ഉപയോഗിച്ചിരുന്ന 17 ാം നമ്പര്‍ മത്യാസ് ഒലിവേരയാണ് ധരിക്കുന്നത്.