കേരളത്തിലെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ 30 ശതമാനത്തോളം വനമേഖലയിലായതിനാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ സംസ്ഥാനത്ത് അസാധാരണമല്ല. എന്നാല്‍ ഗ്രാമത്തില്‍ ആനകള്‍ തമ്മില്‍ നടത്തുന്ന ഏറ്റുമുട്ടലുകള്‍ പതിവ് കാഴ്ചകളല്ല.
തൃശൂര്‍ ജില്ലയില്‍ ആറാട്ടുപുഴ പൂരം ഉത്സവത്തോടനുബന്ധിച്ച് മന്ദാരക്കടവില്‍ ആറാട്ട് ചടങ്ങിനായി കൊണ്ടുവന്ന ഒരു ആന എഴുന്നുളളത്തിന് കൊണ്ടുവന്ന മറ്റൊരു ആനയെ ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായി പടരുകയാണ്.
സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആണ് എത്തിയിട്ടുളളത്. അതില്‍ ഒരു ആന, സൗമ്യനായ രണ്ടാമത്തെ ആനയെ എഴുന്നുള്ളത്തിന്റെ സമയത്ത് ആക്രമിക്കുന്നതായി കാണാം. ഇതോടെ ആ ആനയും പിന്നീട് അനിയന്ത്രിതമായി. അപകടത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നതിനിടെ വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
സമീപ വര്‍ഷങ്ങളില്‍, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജനവാസ കേന്ദ്രങ്ങളില്‍ ജീവന് നഷ്ടപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനം തുടര്‍ച്ചയായി കണ്ടുവരുന്നു. സംസ്ഥാനത്ത് സംരക്ഷിത വനമേഖലകള്‍ക്ക് സമീപം ജനസാന്ദ്രതയുള്ള നിരവധി ജനവാസ കേന്ദ്രങ്ങളുണ്ട്. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കൊപ്പം, നിരവധി കാര്‍ഷിക തോട്ടങ്ങളും വന്യജീവികളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയാണ്.
കേരളത്തിലെ ഏറ്റവും പഴക്കമേറിയ പൂരമായി കണക്കാക്കപ്പെടുന്ന ആറാട്ടുപുഴ പൂരം എല്ലാ വര്‍ഷവും തൃശ്ശൂരിലെ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ ഏഴു ദിവസങ്ങളിലായി നടക്കുന്നു. വാര്‍ഷിക ഉത്സവ വേളയില്‍ എല്ലാ ദേവീദേവന്മാരും ഒത്തുകൂടുന്ന ഒരു ‘സംഗമം’ ആണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.