കര്‍ണാടകയിലെ ബോഡി ബില്‍ഡറും ഫിറ്റ്നസ് ട്രെയിനറുമായ യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച തന്റെ വിവാഹലുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്ര പുരുഷോത്തം എന്ന വനിതാ ബോഡി ബില്‍ഡര്‍ വധുവിന്റെ വേഷത്തില്‍ ബോഡി ബില്‍ഡിംഗിലൂടെ നേടിയെടുത്ത മസില്‍പെരുപ്പിച്ചുമാണ് ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്.
പാരമ്പര്യവസ്ത്രമായ, മഞ്ഞയും നീലയും കലര്‍ന്ന കാഞ്ചിവരം സാരി ധരിച്ച ചിത്ര പുരുഷോത്തം തന്റെ പേശീബലം വീഡിയോയില്‍ പ്രകടമാക്കുന്നുണ്ട്. ബ്‌ളൗസ് ധരിക്കാതെ തന്റെ മസിലുകള്‍ പുറത്തുകാണത്തക്ക വിധത്തിലായിരുന്നു വേഷം. കമര്‍ ബന്ദ്, മാംഗ് ടിക്ക, കമ്മലുകള്‍, വളകള്‍ എന്നിവയുള്‍പ്പെടെ പരമ്പരാഗത സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിച്ച് വധുവിന്റെ ഒരുക്കം പൂര്‍ത്തിയാക്കി.
ചിറകുള്ള ഐലൈനറും ചുവന്ന ലിപ്സ്റ്റിക്കും ഉപയോഗിച്ചാണ് മേക്കപ്പ്. മുടി മുല്ലപ്പൂക്കളാല്‍ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. ‘മൈന്‍ഡ്സെറ്റ് ആണ് എല്ലാം.’ പുരുഷോത്തം അവളുടെ പോസ്റ്റില്‍ അടിക്കുറിപ്പ് ഇട്ടു. വീഡിയോയ്ക്ക് ഏഴു മില്യണ്‍ കാഴ്ചകളാണ് ലഭിച്ചത്.
ഇന്‍സ്റ്റാഗ്രാമില്‍ 138 കെ ഫോളോവേഴ്സുള്ള ചിത്ര പുരുഷോത്തം നിരവധി സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കുകയും മിസ് ഇന്ത്യ ഫിറ്റ്നസ്, വെല്‍നസ്, മിസ് സൗത്ത് ഇന്ത്യ, മിസ് കര്‍ണാടക തുടങ്ങിയ കിരീടങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. തന്റെ ദീര്‍ഘകാല കാമുകന്‍ കിരണ്‍ രാജിനെയാണ് വിവാഹം കഴിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.