ഐപിഎല്ലില്‍ താരലേലത്തിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മത്സരത്തില്‍ വിഐപി ബോക്‌സിലും കാണാറുള്ള ടീം ഉടമ കാവ്യ മാരന്‍ ഐപിഎല്ലിലെ ഗ്‌ളാമര്‍ സാന്നിദ്ധ്യമാണ്. തമിഴ്‌നാട്ടിലെ മുന്‍നിര വ്യവസായിയും സിനിമാ നിര്‍മ്മാതാവും രാഷ്ട്രീയക്കാരനുമായ കലാനിധി മാരന്റ മകളാണ് കാവ്യ.
കാവ്യയുടെ സാന്നിദ്ധ്യത്തോടെ തന്നെ ടീമിലും താരത്തിനും ഏറെ ആരാധകരുണ്ട്. സിനിമയില്‍ ഇതുവരെ കാല്‍വെയ്പ്പ് നടത്തിയിട്ടില്ലെങ്കിലും സിനിമാനടിയുടെ പരിവേഷമുള്ള കാവ്യയെ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുടരുന്നവരും ഏറെയാണ്. ഐപിഎല്‍ ലേലങ്ങളിലും ഐപിഎല്‍ മത്സരങ്ങളിലും കാവ്യ മാരന്റെ ക്യൂട്ട് പ്രതികരണങ്ങള്‍ ഇന്റര്‍നെറ്റില്‍ തല്‍ക്ഷണം വൈറലാകുന്നു.
പുറത്തുവരുന്ന വിവരം അനുസരിച്ച് ആരാധകര്‍ ഏറെയുള്ള കാവ്യയുടെ സ്വത്ത് വിവരങ്ങള്‍ എത്രയാണെന്ന് അറിയാമോ? 490 കോടിയിലധികം വരും ഇവരുടെ സ്വത്ത്. അതായത് തമിഴിലെ സൂപ്പര്‍താരങ്ങളായ വിജയ്, അജിത് തുടങ്ങി തമിഴ് സിനിമയിലെ പല മുന്‍നിര താരങ്ങളേക്കാളും കൂടുതലാണ് കാവ്യയുടെ സ്വത്ത്.