സിനിമയിലും പരസ്യങ്ങളിലുമായി ഇന്ത്യ മുഴുവനുമുള്ള ആരാധകരുടെ ഹൃദയം കവര്‍ന്ന നടിയാണ് കാജല്‍. ‘ദില്‍വാലേ ദുല്‍ഹന്‍ ലേ ജായേംഗേ’, കുച്ച് കുച്ച് ഹോത്താ ഹൈ തുടങ്ങി കാജല്‍ ഷാരൂഖിനൊപ്പം അഭിനയിച്ച അനേകം സിനിമകളാണ് ആരാധകഹൃദയത്തില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്നത്.
താരത്തിന്റെ ഫാഷന്‍ സെന്‍സും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണെന്നിരിക്കെ അടുത്തിടെ ഒരു പരിപാടിയില്‍ കാജല്‍ ധരിച്ചുവന്ന വസ്ത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.മുംബെയിലെ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ നടിയണിഞ്ഞ പ്ലെന്‍ജിങ് നെക്കും ഫുള്‍ സ്ലീവും ചേര്‍ന്ന ബ്‌ളാക്ക് ബോഡികോണ്‍ വസ്ത്രം അനേകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. വസ്ത്രത്തില്‍ ഏറെ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്.
ചടങ്ങില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. ഇതോടെ വിമര്‍ശനവും ഉയര്‍ന്നു. വലിയ രീതിയിലുള്ള കമന്റുകളും വന്നു.വീട്ടിലെ കണ്ണാടിയില്‍ നോക്കിയിട്ട് വേണമായിരുന്നു വസ്ത്രം ധരിക്കാന്‍ എന്ന നിലയിലുള്ള വിമര്‍ശനമാണ് കൂടുതല്‍.

വീട്ടില്‍ മുഴുവന്‍ കണ്ണാടിയുണ്ടായിട്ടും നോക്കാതെയും കാണാതെയുമാണോ ഈ വസ്ത്രമെടുത്ത് ഇട്ടതെന്നായിരുന്നു ഒരാളുടെ കമന്റ്. ചടങ്ങിന്റെ വീഡിയോ കണ്ടിട്ട് കാജലിന് നടക്കാന്‍ പോലും പ്രയാസം അനുഭവപ്പെട്ടതുപോലെ തോന്നുന്നെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. എന്തിനാണ് ഇങ്ങിനെയുള്ള വസ്ത്രം ധരിക്കുന്നതെന്നും ശ്വാസം പോലും എടുക്കാന്‍ പറ്റാത്ത തരത്തിലുള്ള വസ്ത്രമാണല്ലോയെന്നും ആള്‍ക്കാര്‍ കമന്റ് ചെയ്തിട്ടുണ്ട്.