Featured Spotlight

സ്വീ‍ഡിഷ് സുന്ദരിയെ മതിയോയെന്ന് എപ്സ്റ്റീൻ; മതിയെന്ന് അനിൽ അംബാനി; എപ്സ്റ്റീൻ ഫയൽസിലെ സംഭാഷണം പുറത്ത്

വാഷിങ്ടൻ∙ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന എപ്സ്റ്റീൻ ഫയൽസിൽ ഇന്ത്യന്‍ വ്യവസായി അനിൽ അംബാനി നടത്തിയ സംഭാഷണങ്ങളും പുറത്ത്. 2017 മുതൽ 2019 വരെ ഇരുവരും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ഉള്ളടക്കമാണ് പുറത്തുവന്നിരിക്കുന്നത്. ബിസിനസിനെ കുറിച്ചും സ്ത്രീകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മില്‍ സംസാരിച്ചതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് എപ്സ്റ്റീനെതിരെ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള സംഭാഷണമുണ്ടാകുന്നത്. തമ്മിൽ നേരിട്ട് കാണാനും അനിലും എപ്സ്റ്റീനും തീരുമാനിച്ചിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.

2017 മാർച്ച് ഒമ്പതിലെ മെസേജ് പ്രകാരം അനിൽ അംബാനി എപ്സ്റ്റീനോട് നിങ്ങൾ ആരെയാണ് എനിക്ക് വേണ്ടി നിർദേശിക്കുകയെന്ന ചോദിക്കുന്നു. ഇതിന് ഉയരമുള്ള ഒരു സ്വീഡിഷ് വനിതയെയെന്ന് എപ്സ്റ്റീൻ മറുപടി നൽകുന്നു. ഈ മറുപടി ലഭിച്ച് 20 സെക്കൻഡിനകം അത്തരമൊരു സ്ത്രീയെ അ​റേഞ്ച് ചെയ്യാൻ അനിൽ അംബാനി നിർദേശിക്കുന്നു.

സ്ത്രീകളെക്കുറിച്ചുള്ള മുൻഗണനകളെക്കുറിച്ച് സംസാരിക്കവെ, മെറിൽ സ്ട്രീപ്പിനെപ്പോലെയുള്ള മുതിർന്ന നടിമാരോട് തനിക്ക് താൽപ്പര്യമില്ലെന്ന് എപ്സ്റ്റീൻ വ്യക്തമാക്കിയപ്പോൾ, തന്റെ അടുത്ത ചിത്രം സ്കാർലറ്റ് ജോഹാൻസനുമായിട്ടാണെന്നായിരുന്നു അനിലിന്റെ മറുപടി.

‘‘പ്രായമായവരെക്കാൾ യുവ സുന്ദരിമാരെയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് എന്ന് കേട്ടതിൽ എനിക്ക് സന്തോഷമുണ്ട്’’ എന്ന് എപ്സ്റ്റീൻ മറുപടി നൽകി. ആ വർഷം, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് എന്റർടെയ്ൻമെന്റ് സഹനിർമാണം നടത്തിയ സയൻസ് ഫിക്‌ഷൻ ചിത്രമായ ‘ഗോസ്റ്റ് ഇൻ ദി ഷെല്ലിൽ (2017)’ നടി സ്കാർലറ്റ് അഭിനയിച്ചിരുന്നു.

2017 അവസാനം പാരീസിൽ വച്ച് കാണാനാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ അത് നടന്നില്ല. പിന്നീട് 2018 ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വച്ച് ഡോണൾഡ് ട്രംപ് നടത്തിയ പ്രതികരണത്തെക്കുറിച്ചും ഇരുവരും തമ്മിൽ സംസാരിച്ചു. 2019 മേയിൽ ന്യൂയോർക്കിൽ എത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് അനിൽ അംബാനി പറഞ്ഞപ്പോൾ, എപ്സ്റ്റീൻ അനിലിനെ ക്ഷണിച്ചു. മൻഹാറ്റനിലെ എപ്സ്റ്റീന്റെ വീട്ടിൽ വച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായും രേഖകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *