ഒരു കാലത്ത് ഒരു എഞ്ചിനീയറിംഗ് വിസ്മയമായി വാഴ്ത്തപ്പെട്ടിരുന്ന ഒസാക്ക ബേയിലെ രണ്ട് കൃത്രിമ ദ്വീപുകളില്‍ നിര്‍മ്മിച്ച ജപ്പാനിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താ വളം മുങ്ങുന്നു. വിമാനത്താവളം ഒസാക്ക ഉള്‍ക്കടലില്‍ മുങ്ങിത്താഴുന്ന സാഹചര്യ ത്തി ല്‍ കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത് തടയാന്‍ ജപ്പാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നു.
ദ്വീപിന്റെ ഉപരിതലം ഏകദേശം 3.84 മീറ്റര്‍ താഴ്ന്നതായിട്ടാണ് വിവരം. ഇത് വിമാനത്താവളത്തിന്റെ സുസ്ഥിരതയും കൊടുങ്കാറ്റ് പ്രതിരോധവും സംബന്ധിച്ച് ദീര്‍ഘകാല ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 1980-ല്‍ നിര്‍മ്മാണം ആരംഭിച്ചതിനുശേഷം പദ്ധതി ഏകദേശം 13.6 മീറ്ററോളം മുങ്ങിയെന്നാണ് വിവരം. 1994-ല്‍ തുറന്നപ്പോള്‍ അത്യാധുനിക ഗ്രൗണ്ട് ഇംപ്രൂവ്മെന്റ് ടെക്നിക്കുകള്‍ ഉപയോഗിച്ച് മൃദുവായ കടല്‍ത്തീരത്തെ കളിമണ്ണില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് വിമാനത്താവളം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിമാനത്താവളത്തിന്റെ സോഫ്റ്റ് ക്ലേ ഫൗണ്ടേഷന് അതിന്റെ ഭീമമായ ഭാരം നിലനി ര്‍ത്താന്‍ കഴിയുന്നില്ല എന്ന പ്രശ്‌നത്തിന് പുറമേ കടല്‍നിരപ്പ് ഉയരുന്നതും പ്രകൃതി ശക്തികളും ക്രമേണ എഞ്ചിനീയറിംഗ് വിസ്മയത്തെ മുക്കാന്‍തുടങ്ങിയതോടെ ഭാവിയി ല്‍ അതിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുന്നു. പത്ത് വര്‍ഷത്തിലേ റെയാ യി ലഗേജ് നഷ്ടപ്പെട്ടിട്ടില്ലെന്ന മികച്ച റെക്കോര്‍ഡ് നിലനിര്‍ത്തിയ ഈ വിമാനത്താ വളം 2024-ല്‍ ലഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള ലോകത്തിലെ ഏറ്റവും മികച്ച വിമാന ത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു.
സമീപത്തെ ഒസാക്ക വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ട്, പ്രാദേശിക സാമ്പത്തിക മത്സരത്തിന്റെ മാതൃകയായും തിരക്ക് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന പരിഹാരമായും ജാപ്പനീസ് വിമാനത്താവളം തുടക്കത്തില്‍ പ്രശംസിക്ക പ്പെട്ടു. അതിനുശേഷം, ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ ഉള്‍ക്കൊള്ളാന്‍ കിക്‌സ് വികസിപ്പിച്ചെടുത്തതോടെ ഒരു പ്രധാന വ്യോമയാന കേന്ദ്രമായി വളര്‍ന്നു. 2024ല്‍ ഏകദേശം 30.6 ദശലക്ഷം യാത്രക്കാര്‍ 25 രാജ്യങ്ങളിലെ 91 നഗരങ്ങളിലേക്ക് അതിന്റെ ടെര്‍മിനലുകളിലൂടെ സഞ്ചരിച്ചു.
2018-ലെ ടൈഫൂണ്‍ ജെബി, വിനാശകരമായ വെള്ളപ്പൊക്കം കൊണ്ടുവരികയും മുങ്ങുന്ന പ്രശ്നം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയിരുന്നു. കൊടുങ്കാ റ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇത് താല്‍ക്കാലികമായി അടച്ചു. അധിക നാശനഷ്ടങ്ങള്‍ തടയുന്നതിനും വിമാനത്താവളത്തിന്റെ ദീര്‍ഘകാല സുസ്ഥിര ത ഉറപ്പുനല്‍കുന്നതിനും എഞ്ചിനീയര്‍മാര്‍ പണി തുടങ്ങിയിട്ടുണ്ട്. കടല്‍ഭി ത്തികള്‍ ശക്തിപ്പെടുത്തുന്നതിനും താഴെയുള്ള ജലസമ്മര്‍ദ്ദം ലഘൂകരിക്കു ന്നതിനായി ലംബ മായ മണല്‍ ഡ്രെയിനുകള്‍ സൃഷ്ടിക്കുന്നതിനുമായി ഓപ്പറേറ്റര്‍മാര്‍ 150 മില്യണി ലധികം ഡോളറുകളാണ് നിക്ഷേപിച്ചിരിക്കുന്നത്.




