Lifestyle

സംഭാഷണങ്ങള്‍ തല്‍ക്ഷണം വിവര്‍ത്തനം ചെയ്തു നല്‍കും ; മെയ്ഡ് കഫേയില്‍ പരിഭാഷപ്പെടുത്തുന്നത് 100 ഭാഷകള്‍

അവിസ്മരണീയമായ ഉപഭോക്തൃ അനുഭവത്തിനായി 100 ഭാഷകളിലേക്ക് സംഭാഷണങ്ങള്‍ തല്‍ക്ഷണം വിവര്‍ത്തനം ചെയ്തുകൊണ്ട് ജപ്പാനിലെ ഒരു കഫേ. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നടത്തുന്ന സേവനം വിജയകരമാണെന്ന് കണ്ടെത്തിയാല്‍ ‘മെയ്ഡ് കഫേ’ സമാന സേവനം തങ്ങളുടെ ശൃംഖല വരുന്ന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിട്ടിരിക്കുകയാണ്.

ജപ്പാനിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖല, വിദേശ വിനോദസഞ്ചാരികള്‍ക്കും ശ്രവണ വൈകല്യമുള്ള ഉപഭോക്താക്കള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട അനുഭവം വര്‍ധിപ്പിച്ചുകൊണ്ട് എഐ പവര്‍ഡ് ട്രാന്‍സ്ലേഷന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ ഒരു ടെക് കമ്പനിയുമായി സഹകരിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌ക്രീനുകള്‍ ജനുവരിയിലാണ് ഇവര്‍ കൊണ്ടുവന്നത്.

ടോക്കിയോയിലെ ഒട്ടാകു സംസ്‌കാരത്തിന്റെയും മെയ്ഡ് കഫേകളുടെയും ഊര്‍ജ്ജസ്വലമായ കേന്ദ്രമായ അക്കിഹബാരയിലെ അറ്റ്-ഹോം കഫേയിലാണ് ഈ സംവിധാനം ഒരുക്കിയത്. ‘വുവോ ഡിസ്പ്ലേ’ എന്നറിയപ്പെടുന്ന സ്‌ക്രീന്‍, സുകുബ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് പിക്സി ഡസ്റ്റ് ടെക്നോളജീസ്, ഇന്‍ക് വികസിപ്പിച്ചെ ടുത്തതാണ്. ഈ സുതാര്യമായ സ്‌ക്രീന്‍, കുഞ്ഞു പിങ്ക് വെളിച്ചം പ്രസരിപ്പിക്കുന്നു.

ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളുടെ തത്സമയ വിവര്‍ത്തനം നല്‍കുന്നു. അതുപോലെ തന്നെ എതിര്‍വശത്ത് ഇരിക്കുന്ന ഉപഭോക്താക്കള്‍ക്കായി വിവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കഫേയിലെ സ്റ്റാര്‍ മെയിഡ് ഹിറ്റോമി, സ്‌ക്രീനിന്റെ സുതാര്യതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു, അതിലൂടെ പരിചാരികമാരുടെ ഭാവങ്ങളും ആംഗ്യങ്ങളും കാണാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. സ്‌ക്രീനിന്റെ വാടക ഫീസ് പ്രതിവര്‍ഷം 900,000 യെന്‍ (6,000 യുഎസ് ഡോളര്‍) ആണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.