Crime

കാമുകനും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; മൃതദേഹം കത്തിക്കാന്‍ കൊണ്ടുപോകുമ്പോള്‍ സിസിടിവിയില്‍ കുടുങ്ങി

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി പോയ കാമുകിയും കാമുകനും സി സി ടി വിയില്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള നിരുപദ്രവകരം എന്ന് തോന്നിയ വീഡിയോയാണ് വലിയൊരു കൊലപാതകം വെളിപ്പെടുത്തിയത്. ഗോപാലി ദേവി എന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെ ഇരുമ്പ് വടികൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഗോപാലി ദേവിയും അവളുടെ കാമുകന്‍ ദീന്‍ദയാല്‍ കുശ്വാഹയും മൃതദേഹം ബൈക്കില്‍ കയറ്റി ഒരു കാട്ടില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതാണ് വീഡിയോ. ഇരുവരും ചേര്‍ന്ന് പിന്നീട് മൃതദേഹം കത്തിച്ചു. ദീന്‍ദയാലുമായുള്ള വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവ് ധനലാല്‍ സൈനിയെ ഗോപാലി ദേവി വഴക്കിട്ട തിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ദീന്‍ദയാല്‍ കുശ്വാഹയുമായി ഗോപാലി ദേവി അഞ്ച് വര്‍ഷമായി പ്രണയത്തി ലായിരുന്നു. ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്നുവെന്ന് ഭര്‍ത്താവിനോട് കള്ളം പറഞ്ഞ് ഗോപാലിദേവി പതിവായി കാമുകനെ കാണാന്‍ പോകുമായിരുന്നു. പച്ചക്കറി വില്‍പ്പനക്കാരിയായ സൈനി ഭാര്യയെ സംശയിച്ച് കഴിഞ്ഞ ശനിയാഴ്ച പിന്നാലെ പോകുകയും കുശ്വാഹ ജോലി ചെയ്യുന്ന തുണിക്കടയില്‍ വെച്ച് രണ്ടുപേരെയും കയ്യോടെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മുകളിലത്തെ നിലയിലുള്ള മറ്റൊരു കടയിലേക്ക് സൈനിയെ കൊണ്ടുപോയി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം കയര്‍ കഴുത്തില്‍മുറുക്കി കൊലപ്പെടുത്തി.

അതിന് ശേഷം മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് കുശ്വാഹയുടെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി സംസ്‌കരിക്കാന്‍ സ്ഥലം അന്വേഷിച്ചു പോയപ്പോഴാണ് തിരക്കേറിയ മാര്‍ക്കറ്റ് ഏരിയയിലൂടെ കൂറ്റന്‍ ചാക്കുമായി ഇവര്‍ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത്. പിന്നീട് റിംഗ് റോഡിന് സമീപം, മൃതദേഹം ഇറക്കി കത്തിച്ചു. ഇതിനിടയില്‍ ഒരു കാര്‍ വരുന്നത് കണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് മൃതദേഹം പാതി കത്തിയിരുന്നു. മെയിന്റോഡിന് സമീപമായിരുന്നു സംഭവം എന്നതിനാല്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.

എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടുദിവസത്തിന് ശേഷമാണ് കൊല്ലപ്പെട്ടത് ആരാണെന്ന് പോലീസിന് തിരിച്ചറിയാനായത്്. പിന്നീട് സിസിടിവിദൃശ്യത്തില്‍ നിന്നും ഗോപാലിദേവിയും കുശ്വാഹയും ബൈക്കില്‍ പോകുന്നത് കണ്ടെത്തി. പിന്നീട് ഗോപാലി ദേവി അറസ്റ്റിലായെങ്കിലും കുശ്വാഹയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *