Featured Hollywood

ആക്ഷന്‍കിംഗ് ജാക്കിചാന്‍ കുതിരയ്ക്ക് പിന്നാലെ പാണ്ടയുമായി എത്തുന്നു; ‘പാണ്ട പ്ലാന്‍’

ആക്ഷന്‍ ചിത്രങ്ങള്‍ക്കും സാഹസീക സിനിമകള്‍ക്കും പേരുകേട്ട ഹോങ്കോംഗ് സൂപ്പര്‍സ്റ്റാര്‍ ജാക്കിചാന്‍ കുതിരയ്ക്ക് പിന്നാലെ പാണ്ടയുമായി എത്തുന്നു. കഴിഞ്ഞ ഏപ്രിലില്‍ തന്റെ കുതിരപ്പന്തയ ചിത്രമായ റൈഡ് ഓണിലൂടെ ആരാധകരെ തേടിവന്ന ജാക്കി ചാന്‍ പാണ്ടകളെ കേന്ദ്രീകരിച്ച് ആക്ഷന്‍ കോമഡി ചിത്രം ‘പാണ്ട പ്ലാനു’ മായി വീണ്ടും തീയേറ്റര്‍ തേടിയെത്താന്‍ ഒരുങ്ങുകയാണ്. ദീര്‍ഘകാലത്തിന് ശേഷം ജാക്കിയുടെ ആക്ഷനും സാഹസീകരംഗങ്ങളും നിറഞ്ഞ സിനിമ ആരാധകര്‍ക്ക് മറ്റൊരു വലിയ സമ്മാനാകുമെന്നാണ് കരുതുന്നത്.

ഒരു കണ്ണിന് ചുറ്റും ഇരുണ്ട വൃത്തമുള്ള അപൂര്‍വ പാണ്ടയെ കേന്ദ്രീകരിച്ചാണ് സിനിമ. ചൈനയിലെ നോഹ് മൃഗശാലയില്‍ ജനിക്കുമ്പോള്‍ തന്നെ ലോകശ്രദ്ധയാകര്‍ഷിച്ച കുഞ്ഞു പാണ്ടകളെ തട്ടിക്കൊണ്ടുപോകാന്‍ ഒരു മിഡില്‍ ഈസ്റ്റേണ്‍ വ്യവസായി അന്താരാഷ്ട്ര കൂലിപ്പടയാളികളെ അയയ്ക്കുന്നു. ഇതിന്റെ രക്ഷാദൗത്യത്തില്‍ ചാനും സംഘവും എത്താന്‍ നിര്‍ബ്ബന്ധിതനാകുന്നതാണ് സിനിമ പറയുന്നത്.

വന്യജീവി പാര്‍ക്കില്‍ ആവേശകരവും ഉല്ലാസപ്രദവുമായ ഒരു പാണ്ടപ്രതിരോധ യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. കഥാ സംഗ്രഹത്തില്‍ മണ്ഡാരിന്‍ മോഷന്‍ പിക്ചേഴ്സ് പറയുന്നു. 69 വര്‍ഷം പഴക്കമുള്ള സ്‌ക്രീന്‍ ഐക്കണ്‍, മെയിന്‍ലാന്‍ഡ് ചൈനീസ് ചലച്ചിത്ര നിര്‍മ്മാതാവ് ഷാങ് ലുവാന്‍ സംവിധാനം ചെയ്ത്, മന്‍ഡാരിന്‍ മോഷന്‍ പിക്ചേഴ്സും വിശാര്‍ട്ട് മീഡിയ കമ്പനിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഷി സി, വെയ് സിയാങ്, ഹാന്‍ യാന്‍ബോ എന്നിവരാണ് ചിത്രത്തിലെ സഹതാരങ്ങള്‍. ഏപ്രിലില്‍ ചൈനയില്‍ 30 ദശലക്ഷം ഡോളര്‍ നേടിയ റൈഡ് ഓണിന് പിന്നാലെ ചാന്‍ ജോണ്‍ സീനയ്ക്കൊപ്പം അഭിനയിച്ച സ്‌കോട്ട് വോയുടെ ഹിഡന്‍ സ്‌ട്രൈക്ക് തീയേറ്ററുകളില്‍ കാര്യമായ നേട്ടമായില്ലെങ്കിലൂം നെറ്റ്ഫ്‌ളികസില്‍ തകര്‍ക്കുകയാണ്.

ഇവാന്‍ ഗോള്‍ഡ്ബെര്‍ഗിന്റെ ‘ടീനേജ് മ്യൂട്ടന്റ് നിഞ്ച ടര്‍ട്ടില്‍സ്: മ്യൂട്ടന്റ് മെയ്ഹെം’ എന്ന സിനിമയിലെ കഥാപാത്രം സ്പ്ലിന്ററിന് ജാക്കിചാന്‍ ശബ്ദം നല്‍കിയിരുന്നു. വിശ്രമമില്ലാതെ തിരക്കുള്ള നടന്‍ ഡ്രീം വര്‍ക്ക്‌സ് ആനിമേഷന്റെ ‘കുങ് ഫു പാണ്ട 4 സീക്വല്‍’, അതില്‍ മാസ്റ്റര്‍ മങ്കി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കി, കൂടാതെ നടന്നുകൊണ്ടിരിക്കുന്ന ‘റഷ് അവര്‍ 4’ എന്നിവയുള്‍പ്പെടെ നിരവധി പ്രോജക്ടുകള്‍ ഉണ്ട്.