Oddly News

ഇറ്റലിയിലെ ‘ആളെക്കൊല്ലി’ പര്‍വ്വതം ; മുകളില്‍നിന്നും ചാടിയ നാലാമത്തെ മൗണ്ടന്‍ജംപറും മരണമടഞ്ഞു

‘ശപിക്കപ്പെട്ട പര്‍വ്വതം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറ്റാലിയന്‍ പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും ചാടിയ നാലാമത്തെ സാഹസികനും മരണമടഞ്ഞു. ലോംബാര്‍ഡിയിലെ അബ്ബാഡിയ ലാരിയാനയ്ക്ക് മുകളിലുള്ള പിയാനി ഡെയ് റെസിനെല്ലി പര്‍വതത്തിനാണ് ആളെകൊല്ലിയെന്ന ദുഷ്പേര്.

കഴിഞ്ഞദിവസം ഒരു അമേരിക്കന്‍ ബേസ് ജമ്പര്‍ നടത്തിയ ശ്രമവും പാളി. 3,000 താഴ്ചയിലേക്ക് വീണ ജമ്പര്‍ മരണമടഞ്ഞു. ഡോളോമൈറ്റിലെ പാറയുടെ അരികില്‍ നിന്ന് ചാടി ഈ വേനല്‍ക്കാലത്ത് മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് 33 കാരനായ ഡേവിഡ് കിംബോള്‍. തന്റെ പാരച്യൂട്ട് ശരിയായി തുറക്കാത്തതിനെ തുടര്‍ന്നാണ് വീണതെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് 1.30 ന് ചാടിയതിന് തൊട്ടുപിന്നാലെ ലോഞ്ച് ഏരിയയ്ക്ക് താഴെയുള്ള വനപ്രദേശത്ത് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പോലീസും ഫയര്‍ഫോഴ്‌സും മൗണ്ടന്‍ റെസ്‌ക്യൂ ടീമും എന്താണ് സംഭവിച്ചതെന്ന് അവര്‍ കൃത്യമായി അന്വേഷിച്ചുവരികയാണ്. നേരത്തേ 62 കാരനായ ഗാലറേറ്റില്‍ നിന്നുള്ള അലസ്സാന്‍ഡ്രോ ഫിയോറിറ്റോയും സമാനരീതിയില്‍ മരണമടഞ്ഞിരുന്നു തന്റെ വിംഗ് സ്യൂട്ടിന് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 300 അടി താഴ്ചയിലേക്ക് വീണാണ് ഇയാള്‍ മരണമടഞ്ഞത്.

അതിനിടെ, ഇറ്റാലിയില്‍നിന്നുള്ള ലുഡോവിക്കോ വനോലിയും (41) ഒരു വിംഗ്‌സ്യൂട്ട് അപകടത്തില്‍ മരിച്ചു. പരിചയസമ്പന്നനായ ബേസ് ജമ്പര്‍ മോണ്ടിചിയാരി, ബ്രെസിയ, ഡോളോമൈറ്റ്സിലെ ഒരു ചാട്ടത്തിനിടെ മരിച്ചു. അതിന് ദിവസങ്ങള്‍ക്ക് മുമ്പ് വാല്‍ ബാഡിയയിലെ പിസ് ദ ലെച്ചില്‍ നിന്ന് ചാടി റയാന്‍ കമല്‍ (36) കൊല്ലപ്പെട്ടിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 1300 അടി ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതമാണിത്