Crime

മാന്നാര്‍ മോഡല്‍ കേസ് ഇറ്റലിയിലും ; ഭാര്യയെ കൊലപ്പെടുത്തി, ജീവിച്ചിരിപ്പുണ്ടെന്നു കാണിക്കാന്‍ അവരുടെ ഫോണ്‍ ഉപയോഗിച്ച് ഭര്‍ത്താവ്

കേരളത്തില്‍ 15 വര്‍ഷത്തിന് ശേഷം കാണാതായെന്ന് കരുതിയ യുവതിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട് കേസ് കോളിളക്കം സൃഷ്ടിക്കുകയാണ്. സംഭവത്തോട് ഏറെ സമാനതയുള്ള സംഭവം ഇറ്റലിയിലും. ഭാര്യയെ കാണാതായ കേസില്‍ ട്രക്ക് ഡ്രൈവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അവര്‍ ജീവനോടെ ഉണ്ടെന്ന് നാടകം നടത്തി ആള്‍ക്കാരെ മാസങ്ങളോളം കബളിപ്പിച്ചതായി സംശയം. ഇറ്റാലിയന്‍ ട്രക്ക് ഡ്രൈവര്‍ 43 കാരനായ ഇഗോര്‍ സൊല്ലായി തന്റെ 42 കാരി ഭാര്യ ഫ്രാന്‍സെസ്‌ക ഡീദ്ദയെയാണ് കൊലപ്പെടുത്തിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഭാര്യയെ ഇല്ലാതാക്കിയ് ശേഷം അവരുടെ ഫോണ്‍ ഉപയോഗിച്ച് ജീവനോടെ ഉണ്ടെന്ന് കൂട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരെ ഇയാള്‍ വിശ്വസിപ്പിച്ചെന്ന് പോലീസ് പറയുന്നു.

ഡീദ്ദയെ കാണാതായി മാസങ്ങള്‍ കഴിഞ്ഞു. ഇതുവരെ ഒരു തുമ്പും പോലീസിന് കിട്ടിയിട്ടില്ല. മാന്നാറില്‍ കല എന്ന യുവതിയെ കാണാതായതിന് സമാനമായ സംഭവമാണ് ഇവിടെയും. തെക്കന്‍ സാര്‍ഡിനിയയിലെ കാഗ്ലിയാരിയിലെ ഇറ്റാലിയന്‍ പട്ടണമായ സാന്‍ സ്പെറേറ്റില്‍ നിന്ന് മെയ് മാസത്തില്‍ ഫ്രാന്‍സെസ്‌ക ഡീദ്ദ അപ്രത്യക്ഷയായത്. അവളുടെ ബന്ധത്തിലെ തകര്‍ച്ച കാരണം അവള്‍ക്ക് കുറച്ച് സമയം ആവശ്യമാണെന്ന് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയുന്ന രീതിയില്‍ അവളുടെ ഫോണില്‍ നിന്ന് തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നിരുന്നു – എന്നാല്‍ ഫോണില്‍ ആരോടെങ്കിലും സംസാരിക്കാന്‍ അവള്‍ വിസമ്മതിച്ചു. സൊല്ലായി തന്നെയായിരിക്കാം ഭാര്യയുടെ ഫോണില്‍ നിന്നും സന്ദേശങ്ങള്‍ അയച്ചതെന്നാണ് സംശയിക്കുന്നത്.

കാണാതായതിന് ശേഷം അയച്ച ഇമെയിലില്‍ അവള്‍ ജോലി ചെയ്തിരുന്ന കോള്‍ സെന്ററിനും രാജിക്കത്ത് ലഭിച്ചു. ഈ സന്ദേശങ്ങളും ഇമെയിലുകളും സൊല്ലായി തന്റെ ഭാര്യയെ കൊന്ന് മൃതദേഹം ഒളിപ്പിച്ചതിന് ശേഷം തന്റെ കുറ്റകൃത്യം മറച്ചുവെക്കാനും ദെയ്ദ ജീവിച്ചിരിപ്പുണ്ടെന്ന് നടിക്കാനും ഉപയോഗിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഫോണ്‍ കണ്ടെത്താനായിട്ടില്ലെങ്കിലും ഓണ്‍ലൈനില്‍ നിന്നുള്ള സൂചനകള്‍ സൊല്ലായിയുടെ അറസ്റ്റിലേക്ക് നയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് 30 ന് ദെയ്ദയെ കാണാതായതായി സഹോദരനും സഹപ്രവര്‍ത്തകനും പരാതി നല്‍കിയിരുന്നു. ചോദ്യംചെയ്യലില്‍ സൊല്ലായിയുടെ ആത്മഹത്യയും സ്വമേധയാ ഉള്ള വേര്‍പിരിയലും പോലെയുള്ള വാദങ്ങള്‍ പോലീസ് പെട്ടെന്ന് തള്ളിക്കളയുകയും ഡീദ്ദയുടെ ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ അന്വേഷണം കേന്ദ്രീകരിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ കിട്ടിയതെല്ലാം പരസ്പരവിരുദ്ധമായ മൊഴികള്‍ ആയിരുന്നു. ഭാര്യക്ക് കുറച്ച് സമയം വേണമായിരുന്നുവെന്ന് പറഞ്ഞിരുന്നതായും സൊല്ലായി അവകാശപ്പെട്ടു. അതേസമയം ദെയ്ദയെ കാണാതാകുന്നതിന് മുമ്പ് ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നതായുള്ള തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.