ഇറ്റാലിയന്‍ കാത്തലിക് സ്‌കൂളിലെ അധ്യാപിക പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വെബ് സൈറ്റ് ഒണ്‍ലിഫാന്‍സില്‍ മൂണ്‍ലൈറ്റിംഗ് നടത്തി കുടുങ്ങി. 29 കാരി എലീന മരാ ഗ എന്ന അദ്ധ്യാപികയാണ് ഒണ്‍ലിഫാന്‍സില്‍ തന്റെ അശ്‌ളീല ഉള്ളടക്കം വിറ്റഴിച്ചതാ യി കണ്ടെത്തിയത്. ഇവരെ ജോലിയില്‍ നിന്നും സ്‌കൂള്‍ സസ്‌പെന്റ് ചെയ്തിരിക്കുക യാണ്.
മുതിര്‍ന്നവരുടെ വെബ്‌സൈറ്റില്‍ തന്റെ ഉള്ളടക്കം വില്‍ക്കുകയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റ് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തുവെന്ന് ദി ടെലിഗ്രാഫിലെ ഒരു റിപ്പോര്‍ട്ട് പറയുന്നു. പരാതി ലഭിച്ചതിനുശേഷം, സ്‌കൂള്‍ ഭരണകൂടം നടപടി സ്വീകരിച്ചു. എന്നാല്‍ തന്റെ ഒഴിവുസമയത്ത് താന്‍ ചെയ്തത് മറ്റാരെയും ദ്രോഹിച്ചിട്ടില്ലെന്ന് അവര്‍ വാദിച്ചു, ഏകദേശം 1,200 യൂറോ (1.1 ലക്ഷം രൂപ) പ്രതിമാസ ശമ്പളം മതിയാകുന്നില്ലെന്നും അതുകൊണ്ട് മറ്റ് തൊഴിലുകളെക്കുറിച്ച് താന്‍ നേരത്തെ തന്നെ ചിന്തിച്ചിരുന്നതായും അവര്‍ പറഞ്ഞു. തന്റെ ശാരീരിക നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്നും അത് പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്നും അവര്‍ ഇറ്റാലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തന്നെ മരാഗയ്ക്ക് വിദ്യാഭ്യാസവിഷയത്തില്‍ ബിരുദമുണ്ട്, ഒരു കത്തോലിക്കാ നഴ്സറി സ്‌കൂളില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുണ്ട്. കുട്ടികളെ പഠിപ്പിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും അത് തന്റെ തൊഴിലിന്റെ ഭാഗമാണെന്നും പക്ഷേ ഇന്റര്‍നെറ്റില്‍ നിന്ന് കൂടുതല്‍ സമ്പാദിക്കുന്നെന്നും അവര്‍ പറഞ്ഞു. ഒരു മാസം മുമ്പ് ഞാന്‍ ഒണ്‍ലിഫാന്‍സ് തുറന്നു. ജിജ്ഞാസ കൊണ്ടും കൂടുതല്‍ വിനോദത്തിനുമായും ശരിക്കും പണം കിട്ടുമോ എന്നറിയാനുമൊക്കെ വേണ്ടിയാണ് ഇത് ചെയ്തതെന്നും എന്നാല്‍ കേവലം ഒറ്റദിവസം കൊണ്ട് ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ പണം കിട്ടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം വന്‍ വിവദമായി. ഇതോടെ ഇറ്റലിയിലെ വിദ്യാഭ്യാസ മന്ത്രാലയം അധ്യാപിക മാര്‍ മുതിര്‍ന്നവരുടെ വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത് വിലക്കുന്ന ഒരു പുതിയ ധാര്‍മ്മിക കോഡ് രൂപപ്പെടുത്താന്‍ ഒരുങ്ങുകയാണ്. ഈ കോഡ് അധ്യാപകരെ അവരു ടെ സ്‌കൂളുകളുടെ ‘അന്തസ്സിനും പ്രശസ്തിക്കും കോട്ടം വരുത്തുന്ന പ്രസ്താവന കള്‍, ചിത്ര ങ്ങള്‍ അല്ലെങ്കില്‍ പെരുമാറ്റം ഒഴിവാക്കുക’ എന്ന് നിര്‍ദ്ദേശിക്കാന്‍ സാധ്യത യുണ്ട്. വാര്‍ ത്ത വൈറലായതോടെ, നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സ്‌കൂള്‍ ഭരണ കൂടത്തെയും മിസ് മരാഗയെ പരിഹസിച്ച രക്ഷിതാവിനെയും രൂക്ഷമായി വിമര്‍ശിച്ചു.
ശാസ്ത്ര സാങ്കേതിക മേഖലയിലെ സ്ത്രീകള്‍ക്ക് വേണ്ടി വാദിച്ച യൂട്യൂബര്‍ സാറാ ദാര്‍, ഒണ്‍ലി ഫാന്‍സിലേക്ക് ചേരുന്നതിനായി തന്റെ പിഎച്ച്ഡി പ്രോ ഗ്രാം തന്നെ ഉപേക്ഷി ച്ചു. ‘പിഎച്ച്ഡി ഡ്രോപ്പ്ഔട്ട് ടു ഒണ്‍ലിഫാന്‍സ് മോഡല്‍’ തല ക്കെ ട്ടിലുള്ള ഒരു വീഡി യോയില്‍, മിസ് ഡാര്‍ തന്റെ തീരുമാനം വിശദീകരിച്ചു. ബുദ്ധി മുട്ടു ള്ള തിരഞ്ഞെടു പ്പാണെങ്കിലും, തനിക്ക് പ്രത്യേകിച്ച് സങ്കടമില്ലെന്നും, ഒണ്‍ലി ഫാന്‍സിലേക്കുള്ള തന്റെ മാറ്റത്തെ ഒരു കരിയര്‍ മാറ്റമായും തന്റെ ഭാവിയെ ചൂതാട്ടമായും വിശേഷിപ്പിച്ചു.