എന്ത് തരത്തിലുള്ള കറികള്‍ വെക്കണമെങ്കിലും എണ്ണ അതില്‍ പ്രധാനമാണ്. ചിലപ്പോള്‍ പാചക എണ്ണകളുടെ ഉപയോഗം കാന്‍സറിന് വരെ കാരണമാകും. ഗട്ട് എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സണ്‍ഫ്ളവര്‍, ഗ്രേപ്പ് സീഡ്, കനോല തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കും. എല്ലാ ദിവസവും ഈ എണ്ണകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനം സൂചിപ്പിക്കുന്നു.
മലാശയ അര്‍ബുദം ബാധിച്ച 80 പേരില്‍ നടത്തിയ പരിശോധനയില്‍ സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന ബയോ ആക്ടീവ് ലിപ്പിഡുകളുടെ അളവ് വര്‍ധിച്ചതായി കണ്ടെത്തി. 30 മുതല്‍ 85 വയസ്സ് വരെ പ്രായമുള്ള 81 പേരുടെ ട്യൂമര്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കാന്‍സര്‍ കോശങ്ങളില്‍ ലിപ്പിഡുകളുടെ ശക്തമായ സാന്നിധ്യം കണ്ടെത്തി. സീഡ് ഓയിലുകളുടെ ഉപയോഗമാണ് ഇതിന് കാരണം.ഭക്ഷ്യ വ്യവസായത്തില്‍ ഈ അടുത്ത കാലത്ത് സ്ഥാനം പിടിച്ചവയാണ് സീഡ് ഓയിലുകള്‍ .
1900 ന്റെ ആദ്യം മെഴുകുതിരി നിര്‍മാതാവായ വില്യം പ്രോക്ടര്‍ സോപ്പുല്‍പാദനത്തില്‍ മൃഗക്കൊഴുപ്പുകള്‍ക്ക് പകരമായി ഉപയോഗിക്കാനാണ് സീഡ് ഓയില്‍ വികസിപ്പിച്ചത്. പക്ഷെ അമേരിക്കാര്‍ക്കിടയില്‍ പതുക്കെ ഇത് ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന വസ്തുവായി മാറി.
സീഡ് ഓയിലുകള്‍ ശരീരത്തില്‍ ഇന്‍ഫ്ളമേഷന്‍ ഉണ്ടാക്കുമെന്നും ആരോഗ്യത്തിന് ദോഷകരമാണെന്നും മുന്‍പും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. സീഡ് ഓയിലുകളുടെ വിഘടന സമയത്ത് ഉണ്ടാകുന്ന ബയോ ആക്ടിവ് ലിപ്പിഡുകള്‍ മലാശയ അര്‍ബുദ സാധ്യത മാത്രമല്ല ട്യൂമറുകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഒമേഗ 6 ഉം പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയ സീഡ് ഓയിലുകള്‍ പ്രമേഹം ഹൃദ്രോഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു. സീഡ് ഓയിലുകളുടെ അമിതോപയോഗം ഗുരുതരമായ ഇന്‍ഫ്‌ലമേഷന് കാരണമാകുന്നു.ഇത് കാന്‍സറിന്റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും കാരണമാകും.