എന്ത് കറിവെച്ചാലും മുളക് മസ്റ്റാണ് അല്ലേ. പല തരത്തിലുള്ള മുളകുകളുണ്ട്. പിരിയന്‍ മുളക് , പച്ചമുളക്, കാന്താരി മുളക് .എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും എരിവുള്ള മുളകിനെ പറ്റി നിങ്ങള്‍ക്കറിയാമോ.പെപ്പര്‍ എക്‌സ് എന്ന മുളകിനത്തിനാണ് ഈ ബഹുമതി. എരിവിന്റെ അളവ് അടയാളപ്പെടുത്തുന്ന ഹീറ്റ് യൂണിറ്റ് ഈ മുളകിന് 26.9 ലക്ഷമാണ്.
എഡ് കറി എന്ന അമേരിക്കന്‍ ബ്രീഡറാണ് ഈ മുളക് വികസിപ്പിച്ചത്. അമേരിക്കയിലെ സൗത്ത് കാരലീനയിലുള്ള പേര്‍ട്ട് മില്‍ എന്ന കമ്പനിയുടെ ഉടമസ്ഥാനാണ് ഇദ്ദേഹം. 10 വര്‍ഷത്തെ നീണ്ട ഗവേഷണത്തിനൊടുവിലാണ് ഇത് യാഥാര്‍ഥ്യമായത്. ഉണ്ടമുളകിനോട് രൂപത്തില്‍ സാമ്യത പുലര്‍ത്തുന്ന ഈ മുളകിനാവട്ടെ മടക്കുകളുള്ള ഘടനയാണ്. ചില സാഹസികര്‍ ഇത് കഴിച്ച് നോക്കിട്ടുണ്ട്.
ഈ മുളകിന് മുമ്പ് കാരലീന റീപ്പര്‍ എന്ന മുളകായിരുന്നു ലോകത്തിലെ എരിവുള്ള മുളക്. ഇത് വികസിപ്പിച്ചതും എഡ് കറി തന്നെയാണ്. ചെറുതായി കൂര്‍ത്ത വാലും ഇതിനുണ്ട്. ഇന്ത്യയിലെ നാഗപെപ്പര്‍ , പിന്നെ ,സോഫ്രയര്‍ എന്നിവയുടെ സങ്കരമാണ് കാരലീന പെപ്പര്‍. കപ്‌സൈസിനോയ്ഡുകള്‍ എന്ന രാസവസ്തുക്കളിലൂടെ സാന്ദ്രതയാണ് മുളകുകളില്‍ എരിവ് വര്‍ധിപ്പിക്കുന്നത്. ഇന്ത്യയിലെ ഗോസ്റ്റ് പെപ്പര്‍, ഇന്‍ഫിനിറ്റി ചില്ലി, ട്രിനിഡാഡ് മൊരൂഗ സ്‌കോര്‍പിയോണ്‍ , നാഗ വൈപര്‍ പെപ്പര്‍ തുടങ്ങിയവയെല്ലാം എരിവ് കൂടിയ മുളകുകളാണ്.




