Movie News

ഇനി വര്‍ഷത്തില്‍ ഒരു സിനിമ; 90 കളിലെ തന്ത്രം ആമിര്‍ഖാന്‍ പൊടിതട്ടിയെടുക്കുന്നു

ഒരേ സമയം ഒരു സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ബോളിവുഡിലെ ആദ്യത്തെ നടന്മാരില്‍ ഒരാളായിരുന്ന ആമിര്‍ഖാന്‍. 2014 വരെ അത് തുടരുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഗജിനി, 3 ഇഡിയറ്റ്സ്, പികെ എന്നീ ചിത്രങ്ങളിലൂടെ യഥാക്രമം 100 കോടി ക്ലബ്ബും 200 കോടി ക്ലബ്ബും 300 കോടി ക്ലബ്ബും ഒക്കെ സ്വന്തമാക്കി. ചെയ്യുന്നതെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആണെന്നിരിക്കെ അടുത്തിടെ താരത്തിന് കാലം അത്ര അനുകൂലമല്ല. അതുകൊണ്ടു തന്നെ വര്‍ഷം ഒരു സിനിമയെന്ന 90 കളിലെ തന്ത്രം വീണ്ടും പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് സൂപ്പര്‍താരം.

ദംഗല്‍ അവതരിപ്പിച്ച വര്‍ഷമായ 2016 വരെ വര്‍ഷത്തില്‍ ഒരു സിനിമകള്‍ മാത്രമായിരുന്നു ആമിറിന് ഉണ്ടായിരുന്നത്. മിക്കവാറും അത് കഥയും കഥാപാത്രങ്ങളെയൂം സസൂഷ്മം നിരീക്ഷിച്ച് തെരഞ്ഞെടുക്കാന്‍ ആമിറിനെ അനുവദിച്ിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പതിവ് തെറ്റിച്ച് 2016 ല്‍ അനേകം സിനിമയില്‍ അഭിനയിച്ചു. അവയിലൊന്ന് സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ അതിഥി വേഷമായിരുന്നു. 2018-ല്‍ അമിതാഭ് ബച്ചനും കത്രീന കൈഫിനുമൊപ്പം തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രവും ചെയ്തു. ഈ ചിത്രം ബോക്സ് ഓഫീസില്‍ മോശമായി തകര്‍ന്നു. ടോം ഹാങ്ക്സിന്റെ ഫോറസ്റ്റ് ഗമ്പിന്റെ കോപ്പിയായ ലാല്‍ സിംഗ് ഛദ്ദയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പിന്നീട് ഇടവേളയ്ക്ക് പോയി. 2022-ല്‍ പുറത്തിറങ്ങിയ ചിത്രവും ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതോടെ ആമിര്‍ വീണ്ടും തന്റെ സിനിമകളെക്കുറിച്ചും തിരഞ്ഞെടുപ്പുകളെക്കുറിച്ചും പുനര്‍ചിന്തനം നടത്തുകയാണ്.

പെര്‍ഫെക്ഷനിസ്റ്റിനും തന്റെ അഭിനയ ജീവിതത്തിനായി വലിയ പദ്ധതികളുണ്ടെന്നും അതില്‍ പൂര്‍ണ്ണഹൃദയത്തോടെ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നടന്‍ എന്ന നിലയിലും താരമെന്ന നിലയിലും സിനിമകളില്‍ നിന്നുള്ള ഇടവേളകള്‍ ഗുണകരമാകുന്നില്ലെന്ന് ആമിര്‍ മനസ്സിലാക്കി. ആമിര്‍ ഇനി ഒരു വര്‍ഷത്തില്‍ ഒരു സിനിമ എന്ന തന്ത്രത്തിലേക്ക് മടങ്ങാനും ഒരു വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യാനും പദ്ധതിയിട്ടിരിക്കുകയാണ്. ഈ വര്‍ഷം ക്രിസ്മസിന് ജെനീലിയ ഡിസൂസയ്ക്കൊപ്പം സിതാരെ സമീന്‍ പറില്‍ താരമുണ്ട്. കൂടാതെ വീര്‍ ദാസിന്റെ ഹാപ്പി പട്ടേലില്‍ ഒരു അതിഥി വേഷവും ചെയ്യുന്നുണ്ട്.