Sports

ധോണിയോട് തോറ്റതുകൊണ്ട് സഞ്ജുവിന് കുഴപ്പമുണ്ടോ? രാജസ്ഥാന്റെ പ്‌ളേഓഫ് സാധ്യത അടഞ്ഞോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരൊക്കെ ജയിച്ചാലും തോറ്റാലും മലയാളികളുടെ നോട്ടം മുഴുവന്‍ രാജസ്ഥാന്‍ റോയല്‍സ് പ്ളേഓഫില്‍ എത്തുമോ എന്നതാണ്. അതിന് കാരണം നമ്മുടെ പ്രിയപ്പെട്ട സഞ്ജു സാംസണ്‍ തന്നെയാണ്. സഞ്ജു കപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ടീമിന്റെ സമീപകാല പ്രകടനം നേരിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനോടു കൂടി ആര്‍ ആര്‍ തോറ്റതോടെ രാജസ്ഥാന്റെ പ്‌ളേ ഓഫ് സാധ്യതക അവസാനിച്ചോ എന്ന് ആശങ്ക അവരില്‍ ശക്തമാണ്.

12 മത്സരങ്ങളില്‍ എട്ടു വിജയവുമായി 16 പോയിന്റില്‍ നിന്നും മുമ്പോട്ട് പോകാനാകാതെ നില്‍ക്കുന്ന ടീം പക്ഷേ പുറത്തുപോകാന്‍ സാധ്യത വെറും 30 ശതമാനം മാത്രമാണ്. 70 ശതമാനം സാധ്യതയും ടീം പ്‌ളേഓഫില്‍ എത്തുമെന്നാണ്. ഫലത്തില്‍ പ്ളേഓഫ് ഉറപ്പാക്കിയ പോലെയാണ് രാജസ്ഥാന്റെ നില്‍പ്പ്. അതിന് കോട്ടം വരാന്‍ ചാന്‍സ് വെറും 30 മാത്രമാണ്. ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ രണ്ടും ജയിച്ചാല്‍ രാജസ്ഥാന് പോയിന്റ് നിലയില്‍ ടോപ്പിലേക്ക് എത്താനാകും. പഞ്ചാബ് കിംഗ്്സിന് എതിരേയും പട്ടികയിലെ ഒന്നാമന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും എതിരേയാണ് രാജസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ ധോണിയുടെ ചെന്നൈയോട് അഞ്ച് വിക്കറ്റിന് തോറ്റതാണ് രാജസ്ഥാന്‍ ആരാധകര്‍ക്ക് വലിയ വിഷമം ഉണ്ടാക്കിയത്.

ഒന്നാമന്മാരായി ടീം പ്ളേഓഫ് കളിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. പ്ലേഓഫ് പൂര്‍ണ്ണമായി ഉറപ്പാകാന്‍ രാജസ്ഥാന് ഒരു ജയം കൂടി മതി. യഥാര്‍ത്ഥത്തില്‍, വരാനിരിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് വേഴ്സസ് ലക്നൗ സൂപ്പര്‍ജയന്റ് മത്സരം നെറ്റ് റണ്‍റേറ്റില്‍ താഴെയാണെങ്കില്‍ പോലും രാജസ്ഥാന് നേരെ തന്നെ യോഗ്യത നേടാന്‍ അവസരമൊരുക്കും. മലയാളി ആരാധകര്‍ക്ക് മറ്റൊരു താല്‍പ്പര്യമുള്ള ചെന്നൈ സൂപ്പര്‍സിംഗ്സും കയ്യെത്തും ദൂരത്താണ്. മികച്ച റണ്‍റേറ്റാണ് അവര്‍ക്ക് മൂന്‍തൂക്കം നല്‍കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ടീമായ സണ്‍റൈസേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരുമാണ് ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി മത്സരിക്കുന്നത്.