Lifestyle

മമ്മൂട്ടിയല്ല ഇവിടെ ഒന്നാമത് മോഹന്‍ലാല്‍

ട്വിറ്ററിന് പകരമായി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ഹിറ്റായിരിക്കുകയാണ്. മലയാള സിനിമ താരങ്ങളും സംഭവം ഏറ്റെടുത്തു കഴിഞ്ഞു. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഉപയോഗിച്ച് ആപ്പില്‍ ലോഗില്‍ ചെയ്യാന്‍ കഴിയും.

മോഹന്‍ലാല്‍ തന്നെയാണ് ത്രെഡില്‍ എത്തിയ ആദ്യ മലയാളി താരം. എന്നാല്‍ മമ്മൂട്ടി ഇപ്പോഴും ത്രെഡില്‍ അക്കൗണ്ട് തുടങ്ങിയിട്ടില്ല. എന്നാല്‍ മമ്മൂട്ടിയുടെ നിര്‍മാണ കമ്പനി ത്രെഡില്‍ അക്കൗണ്ട് തുടങ്ങിട്ടുണ്ട്. മോഹന്‍ലാലിന് പിന്നാലെ ആരാധകരെ ആവേശത്തിലാക്കി കൊണ്ട് ദുല്‍ഖര്‍സല്‍മാനും ത്രെഡിലേയ്ക്ക് എത്തി.

എന്നാല്‍ മോഹന്‍ലാലിനെ പിന്നിലാക്കി ദുര്‍ഖറിന് ഫോളോവേഴ്‌സ് കൂടുതലാണ്. മലയാള താരങ്ങള്‍ മാത്രമല്ല മറ്റു ഭാഷ താരങ്ങും ത്രെഡില്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞു. ലോഞ്ച് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ 2 ബില്യണ്‍ ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.