Featured Lifestyle

ഇവിടെ ശുദ്ധജലത്തിന് പകരം ജനങ്ങള്‍ കുടിക്കുന്നത് കൊക്കകോള, കൈക്കുഞ്ഞുങ്ങള്‍ക്കും മതചടങ്ങുകള്‍ക്കും കോള; കാരണം ഞെട്ടിക്കുന്നത് !

ശുദ്ധമായ കുടിവെള്ളം ഒരു ആഡംബരമായി കണക്കാക്കപ്പെടുന്ന ഒരു മലയോര പട്ടണത്തില്‍, ആളുകള്‍ ദാഹം മാറ്റാന്‍ ആശ്രയിക്കുന്നത് കൊക്കക്കോളയെ. മെക്‌സി ക്കോയിലെ ഏറ്റവും ദരിദ്രവും തെക്കേയറ്റത്തുള്ളതുമായ സംസ്ഥാനമായ ചിയാപാ സില്‍, ശീതളപാനീയങ്ങള്‍ അവിടുത്തെ പ്രാദേശിക സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.

ചിയാപാസിലെ സാന്‍ ആന്‍ഡ്രസ് എന്ന തദ്ദേശീയ പട്ടണത്തിലാണ് ശീതളപാനീയ ശീലം ഉണ്ടായിരിക്കുന്നത്. ചില ആളുകള്‍ ദിവസവും രണ്ട് ലിറ്റര്‍ വരെ കൊക്കകോള കുടിക്കുന്നു. ഇത് ഒരു വര്‍ഷം ഏകദേശം 800 ലിറ്ററോളം വരും. കടകളുടെ ഷെല്‍ഫു കളിലും, വഴിയോര സ്റ്റാളുകളിലും, ആരാധനാലയങ്ങളില്‍ പോലും ഇവിടെ കൊക്ക കോളയുടെ ലോഗോ കാണാം. ഈ പട്ടണത്തിലെ ആളുകളുടെ കൊക്കകോളയോടുള്ള താല്‍പര്യം ഇവിടെ അവസാനിക്കുന്നില്ല. ചില താമസക്കാര്‍ കുട്ടികളുടെ കുപ്പികളില്‍ പാലിന് പകരം കൊക്കകോള നിറയ്ക്കുന്നതായും പറയപ്പെടുന്നു. മതപരമായ ചടങ്ങു കള്‍ക്ക് പോലും ഇവിടെയുള്ളവര്‍ കൊക്കക്കോളയാണ് വെള്ളത്തിന് പകരം ഉപയോ ഗിക്കുന്നത്.

ആരാധനാലയങ്ങള്‍ക്ക് സമീപം കൊക്കകോള കുപ്പികള്‍ നിറച്ച ഫ്രിഡ്ജുകള്‍ കാണാം. ഇത് വിശ്വാസികള്‍ക്ക് വഴിപാടായി നല്‍കുന്നതാണെന്നും ഈ പാനീയത്തിന് രോഗശാന്തി നല്‍കാനുള്ള കഴിവുണ്ടെന്നും പലരും വിശ്വസിക്കുന്നു. ജനസംഖ്യ വര്‍ധിച്ചതോടെ ഈ പ്രദേശത്ത് സുരക്ഷിതമായ കുടിവെള്ളം കിട്ടാക്കനിയാണ്. ചില പ്രദേശങ്ങളില്‍ ആഴ്ചയില്‍ കുറച്ച് തവണ മാത്രമേ വെള്ളം ലഭിക്കുന്നുള്ളൂ. 2023-ലെ ഒരു ദേശീയ സര്‍വേ പ്രകാരം, ചിയാപാസിലെ ഏഴ് ശതമാനം ആളുകള്‍ മാത്രമാണ് തങ്ങളുടെ വീടുകളിലെ വെള്ളം കുടിക്കാന്‍ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നത്. ഇത് പലരേയും കുപ്പിവെള്ളമോ അല്ലെങ്കില്‍ അതേ വിലയുള്ള ശീതളപാനീയങ്ങളോ വാങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നു.

ലാറ്റിനമേരിക്കയില്‍ കൊക്കകോള ഉത്പാദിപ്പിക്കാനും വില്‍ക്കാനുമുള്ള അവകാശ മുള്ള ഭക്ഷ്യ-പാനീയ കൂട്ടായ്മയായ ‘ഫെംസ’യുടെ (എലാമെ) ഒരു പ്രാദേശിക പ്ലാന്റ്, കേന്ദ്ര സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം 1.3 ദശലക്ഷം ലിറ്ററിലധികം വെള്ളം ഊറ്റിയെടുക്കുന്നുണ്ട്. അതേസമയം, പ്രാദേശിക സമൂഹങ്ങള്‍ സുരക്ഷിതമായ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. നാട്ടുകാ ര്‍ക്കിടയില്‍ ഉപഭോഗം കൂട്ടിക്കൊണ്ടുവരാന്‍ കൊക്കക്കോള കമ്പനി ഇവിടെ പാനീയ ത്തിന് വില കുറച്ച് നല്‍കുകയും ചെയ്യുന്നു.

1994-ല്‍ മെക്‌സിക്കോ, നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് ഒപ്പുവെച്ച തോടെയാണ് ഈ പ്രതിസന്ധി ആരംഭിച്ചത്. ഇത് വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ ശീതളപാനീയങ്ങള്‍ക്ക് വഴിയൊരുക്കി. തന്‍മൂലം, കൊക്കകോള വിപണി കീഴടക്കുകയും മെക്‌സിക്കോയിലെ ദൈനംദിന ജീവിതത്തിലും സംസ്‌കാര ത്തിലും ഇടം നേടുകയും ചെയ്തു. കൊക്കകോളയുടെ ഈ ജനപ്രീതി ചിയാപാസില്‍ ‘വിനാശകരമായ’ അമിതവണ്ണ പ്രതിസന്ധിയിലേക്ക് നയിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ നിരവധി ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ട്.

ലാറ്റിനമേരിക്കയിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ജങ്ക് ഫുഡ് കഴിക്കുന്നത് മെക്‌സിക്കോയിലെ കുട്ടികളാണെന്ന് യുണിസെഫ് പറയുന്നു. ഇത് രാജ്യത്തെ കുട്ടിക ളിലെ അമിതവണ്ണം ഒരു അടിയന്തര സാഹചര്യമായി തരംതിരിക്കുന്നു. കുട്ടി കള്‍ ഒരു ദിവസം കഴിക്കുന്ന മൊത്തം കലോറിയുടെ 40 ശതമാനവും മധുരപാനീയങ്ങളില്‍ നിന്നും ഉയര്‍ന്ന പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ നിന്നുമാണെന്ന് യുണിസെഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 5,000-ത്തിലധികം ജനസംഖ്യയുള്ള കൊക്ക കോളയോട് അമിതാസക്തി പ്രമേഹം പോലെയുള്ള രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് ഇപ്പോള്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മരണകാരണങ്ങളിലൊന്നാണ്.