Lifestyle

ലോകത്തിലെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ മാമ്പഴ ചട്ണിയും

ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ നിന്നുമ്മുള്ള ആംരസ് ടേസ്റ്റ് അറ്റലസിന്റെ ലോകത്തെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത് വളരെ പ്രചാരമുള്ള മാങ്ങാ വിഭവമായ മാമ്പഴ ചട്‌നിയാണ്. ഈ ലിസ്റ്റില്‍ ആകെ ഉണ്ടായിരുന്നത് 26 മാമ്പഴ വിഭവങ്ങളാണ്.

ആംരസ് ഗുജറാത്തിലും മഹാരാഷ്ട്രയിലും വളരെ ജനപ്രീതി നേടിയ വിഭവമാണ്. സാധാരണയായി പൂരിയ്‌ക്കൊപ്പമാണ് ഇത് വിളമ്പുന്നത്. കൂടാതെ ഗുജറാത്തി മഹാരാഷ്ട്ര താലി സദ്യയിലും ഇത് വിളമ്പാറുണ്ട്.വളരെ പ്രസിദ്ധമായ അല്‍ഫോണ്‍സ മാമ്പഴമാണ് ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്.

അതിന്റെ പള്‍പ്പ് മിക്‌സിയില്‍ അടിക്കുന്നു. പിന്നാലെ ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ക്കുന്നു. കുങ്കുമം, ഉണങ്ങിയ ഇഞ്ചി എന്നിവ ചേര്‍ത്ത് രുചികൂട്ടാം. ഇത് തണുപ്പിച്ചോ നേരിട്ടോ കഴിക്കാം. രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് വളരെ പ്രസിദ്ധമായ തായ്‌ലന്‍ഡ് വിഭവമായ മാംഗോ സ്റ്റിക്കി റൈസാണ്. മലയാളം യൂട്യൂബ് ചാനലുകളില്‍ പോലും ഈ വിഭവം സ്റ്റാറാകാറുണ്ട്. മൂന്നാം സ്ഥനക്കാരന്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള ഐസ്‌ക്രീം വിഭവമായ സോര്‍ബെറ്റ്‌സാണ്.നമ്മുടെ സ്വന്തം മാമ്പഴ ചട്ണിയാണ് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്.

പല സംസ്ഥാനങ്ങളിലുണ്ടാകുന്ന ഈ ചട്ണിയിക്ക് പ്രാദേശികമായി പല വകഭേദങ്ങളും ഉണ്ടാകാറുണ്ട്.സാധാരണയായി വെളുത്തുള്ളി, ചുവന്ന മുളക്, ഇഞ്ചി, ജീരകം, മല്ലി, കറുവപ്പട്ട, ബ്രൗണ്‍ഷുഗര്‍, ഗ്രാമ്പു, ഏലം, വിനാഗിര, മഞ്ഞള്‍ എന്നിവ ചേര്‍ത്താണ് ഈ വിഭവം ഉണ്ടാക്കുന്നത്.