ബോളിവുഡ് താരസുന്ദരി ഉര്‍വശി റൗട്ടേല എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും ആഘോഷവീഡിയോകള്‍ കൊണ്ടുമൊക്കെ താരം പലപ്പോഴും തലക്കെട്ടുകളില്‍ നിറയാറുണ്ട്. അടുത്തിടെ ഉര്‍വശി ഒരു മിനിറ്റിന് ഒരു കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബായപതി ശ്രീനു-റാം പോതിനേനി ചിത്രം ‘സ്‌കന്ദ’യില്‍ ‘കള്‍ട്ട് മാമ’ എന്ന പേരില്‍ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നത് ഉര്‍വശി റൗട്ടേലയാണ്. ഈ ഗാനത്തില്‍ അഭിനയിച്ചതിന്, ഉര്‍വശി റൗട്ടേലയുടെ മൂന്ന് മിനിറ്റ് പ്രകടനത്തിന് 3 കോടി രൂപ പ്രതിഫലം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. താരം മിനിറ്റിന് ഒരു കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി ഉള്‍വശി മാറിയിരിയ്ക്കുകയാണ്.
ചിരഞ്ജീവി നായകനായ ‘വാള്‍ട്ടയര്‍ വീരയ്യ’ എന്ന ചിത്രത്തിലെ ഐറ്റം നമ്പറിന് ഉര്‍വശി റൗട്ടേല രണ്ട് കോടി രൂപ വാങ്ങിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഉര്‍വശി റൗട്ടേലയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 71 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. അവരുടെ ആസ്തി 550 കോടി രൂപയിലധികമാണ്. ഫോര്‍ബ്സ് ടോപ്പ് 10ല്‍ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി കൂടിയാണ് ഉര്‍വശി റൗട്ടേല. ഇപ്പോഴിതാ, ഒരു ദക്ഷിണേന്ത്യന്‍ സിനിമയില്‍ 63 കാരനായ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. നന്ദമുരി ബാലകൃഷ്ണയ്ക്കൊപ്പം ‘എന്‍ബികെ 109’ എന്ന തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനായാണ് ഉര്‍വ്വശി ഇപ്പോള്‍ തയ്യാറെടുക്കുന്നത്.
സിനിമയിലെ ആക്ഷന്‍ സീക്വന്‍സുകള്‍ക്കായി, പ്രശസ്ത ഐറിഷ് മിക്‌സഡ് ആയോധന കലാകാരനും പ്രൊഫഷണല്‍ ബോക്സറുമായ എംഎംഎ ഐക്കണ്‍ കോനോര്‍ മക്‌ഗ്രെഗറിന്റെ കീഴില്‍ പരിശീലനത്തിലാണ് താരം. ഷാരൂഖ് ഖാന് ശേഷം, തനിക്കറിയാവുന്ന ഒരേയൊരു ബോളിവുഡ് ചലച്ചിത്ര താരം ഉര്‍വശി റൗട്ടേലയാണെന്നാണ് മക്‌ഗ്രെഗര്‍ പറയുന്നത്. ”ബോളിവുഡിലെ യുവ സൂപ്പര്‍ താരമാണ് ഉര്‍വശി. അവള്‍ ഒരു മികച്ച നടിയാണ്. അവള്‍ ഇന്ത്യയ്ക്കും എനിക്കും സൗന്ദര്യത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്. അവളുടെ ഫിറ്റ്‌നസ് അതിശയകരമാണ്. ” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.