ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് പരമ്പര ഇരുടീമുകളും തമ്മിലുള്ള വാശിയേറിയ പോരാട്ടവും വാദപ്രതിവാദങ്ങളും കൊണ്ട് ചൂടന്‍ പോരാട്ടമായി മാറിയിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളും രണ്ടു ടീമുകളും ഓരോ മത്സരം വീതവും മൂന്നാം മത്സരം സമനിലയും നാലാം മത്സരം ഓസ്‌ട്രേലിയ ജയിക്കുകയും ചെയ്തതോടെ അഞ്ചാം മത്സരത്തില്‍ പൊടിപാറുമെന്നും ഉറപ്പായി. ഇന്ത്യ പരാജയമറിഞ്ഞ നാലാം മത്സരത്തില്‍ അനേകം നാടകീയമായ സംഭവങ്ങളാണ് ഉണ്ടായത്.
വിവാദം ഉണ്ടാക്കിയ അനേകം കാര്യങ്ങളില്‍ ഏറ്റവും പുതിയത് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ യശ്വസ്വീ ജയ്‌സ്വാളിന്റെ പുറത്താകലാണ്. 340 റണ്‍സ് പിന്തുടരുന്നതിനിടെ എല്ലാ വമ്പന്‍ താരങ്ങളും വീണുപോയതിന് ശേഷം യശസ്വി ജയ്സ്വാള്‍ ഇന്ത്യക്കായി ഉറച്ചുനിന്നു. ഫലപ്രദമല്ലാത്ത വാലറ്റവുമായി ഈ ഇടംകൈയ്യന്‍ ഒരു മണിക്കൂറിനടുത്ത് ഇന്നിംഗ്സ് ചലിപ്പിച്ചു. ടെസ്റ്റ് സമനിലയിലേക്ക് പോകും എന്ന് തോന്നിപ്പിച്ചിരുന്ന സമയത്താണ് നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന് പുറത്താകല്‍.
184 റണ്‍സിന്റെ വിജയം നേടിയ ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 2-1ന് മുന്നിലെത്തി. എന്നാല്‍ ജയ്സ്വാളിന്റെ പുറത്താക്കല്‍ സോഷ്യല്‍ മീഡിയയില്‍ രോഷത്തിന് കാരണമായി. യശ്വസ്വീ പാറ്റ് കമ്മിന്‍സിന്റെ ഷോര്‍ട്ട് പിച്ച് ഡെലിവറി ലെഗ് സൈഡിലേക്ക് ഹുക്ക് ചെയ്യാന്‍ ശ്രമിച്ച് ക്യാച്ചായി. ഡിസ്മിസലിന് ഓസ്ട്രേലിയ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് ഓണ്‍-ഫീല്‍ഡ് അമ്പയര്‍ ജോയല്‍ വില്‍സണ്‍ നോട്ടൗട്ട് നല്‍കി.
കമ്മിന്‍സ് ഡിആര്‍എസിനായി ആവശ്യപ്പെട്ടു. സ്‌നിക്കോയില്‍ സ്‌പൈക്കൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും, ജയ്സ്വാളിന്റെ ഗ്ലൗസില്‍/ബാറ്റില്‍ ദൃശ്യമായ വ്യതിചലനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ടിവി അമ്പയര്‍ സൈകത് ഷര്‍ഫുദ്ദൗള അദ്ദേഹത്തെ പുറത്താക്കി. ഇന്ത്യയുടെ അവസാന പ്രതീക്ഷയും ജയ്സ്വാളായിരുന്നു എന്നതിനാല്‍ ആരാധകര്‍ നിരാശരായി.
എംസിജിയിലെ ഇന്ത്യാ അനുഭാവികള്‍ ‘ചീറ്റര്‍-ചീറ്റര്‍’ എന്ന് ഒരേ സ്വരത്തില്‍ വിളിച്ചപ്പോള്‍ സംഭവം കയറിക്കത്തി. സൈക്കത്ത് ശരിയായ കോളാണ് നടത്തിയതെന്ന് മുന്‍ അന്താരാഷ്ട്ര അമ്പയര്‍ സൈമണ്‍ ടൗഫെല്‍ വിവാദ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. ”എന്റെ കാഴ്ചപ്പാടില്‍ തീരുമാനം പുറത്തായിരുന്നു. തേര്‍ഡ് അമ്പയര്‍ ഒടുവില്‍ ശരിയായ തീരുമാനമെടുത്തു, ”സൈമണ്‍ ടൗഫല്‍ ചാനല്‍ 7-നോട് പറഞ്ഞു.
മുന്‍ ഐസിസി എലൈറ്റ് പാനല്‍ അമ്പയര്‍ പറഞ്ഞു, ബാറ്റില്‍ നിന്ന് വ്യക്തമായ വ്യതിചലനം ഉണ്ടാകുമ്പോള്‍ അത് ശരിയാണെന്ന് തെളിയിക്കാന്‍ മറ്റ് സാങ്കേതികവിദ്യയില്‍ നിന്ന് അത് പരിശോധിക്കേണ്ടതില്ല.