അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചറിയും ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചറിയും കൂടിയായപ്പോൾ അഫ്ഗാൻ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം ഇന്ത്യ വളരെ എളുപ്പത്തിൽ മറികടന്നു. വെറും 28.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. 86 പന്തിൽ നിന്ന് 110 റൺസ് നേടിയ ജയ്‌സ്വാളും, 69 പന്തിൽ നിന്ന് 79 റൺസ് അടിച്ചുകൂട്ടിയ രോഹിത് ശർമയുമാണ് ഇന്ത്യൻ വിജയം വേഗത്തിലാക്കിയത്. Read More…
Tag: Yashasvi Jaiswal
വൈഭവ് സൂര്യവംശിയുടെ നിഴലിൽ ഒതുങ്ങുന്നു; ജയ്‌സ്വാൾ രാജസ്ഥാൻ വിടണമെന്ന് ക്രിക്കറ്റ് ലോകം
യശസ്വി ജയ്‌സ്വാൾ ഐപിഎൽ 2027-ൽ മുംബൈ ഇന്ത്യൻസിലേക്ക് മാറിയേക്കുമെന്ന് സൂചനകൾ. രാജസ്ഥാൻ റോയൽസ് ഓപ്പണറായ ജയ്‌സ്വാൾ, സഹതാരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനങ്ങൾ കാരണം ടീമിൽ നിരന്തരം നിഴലിലായിപ്പോകുന്നുവെന്നും, അതിനാൽ അദ്ദേഹം രാജസ്ഥാൻ വിടണമെന്നുമാണ് ഉയരുന്ന ഉപദേശം. ഐപിഎൽ 2026-ലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ സൂര്യവംശി വെറും 29 പന്തിൽ നിന്ന് 93 റൺസ് അടിച്ചുകൂട്ടിയപ്പോൾ, ജയ്‌സ്വാളിന് 29 പന്തിൽ 29 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. ഈ പ്രകടനത്തോടെ ജയ്‌സ്വാൾ വീണ്ടും സൂര്യവംശിയുടെ നിഴലിലായി. ഇതിനെത്തുടർന്നാണ് Read More…
ബുമ്രയേയും കൂട്ടരേയും അടിച്ചുപറത്തി വൈഭവും ജയ്‌സ്വാളും; മുംബൈയെ തീർത്ത് രാജസ്ഥാൻ റോയൽസ്
ഗുവാഹത്തിയിൽ മഴ തടസ്സപ്പെടുത്തിയ ഐപിഎൽ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 27 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം വിജയം നേടി. മഴ കാരണം വൈകി തുടങ്ങിയ മത്സരം 11 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ. കളി തുടങ്ങാൻ രണ്ടര മണിക്കൂർ വൈകിയത് ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും മൈതാനത്ത് റൺമഴ പെയ്ത പോരാട്ടമാണ് പിന്നീട് കണ്ടത്. Read More…
ഇന്ത്യന്‍ ആരാധകര്‍ ‘ചീറ്റര്‍-ചീറ്റര്‍’ എന്ന് വിളിച്ചലറി; യശ്വസ്വീ ജെയ്‌സ്വാള്‍ പുറത്തായിരുന്നോ?
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് പരമ്പര ഇരുടീമുകളും തമ്മിലുള്ള വാശിയേറിയ പോരാട്ടവും വാദപ്രതിവാദങ്ങളും കൊണ്ട് ചൂടന്‍ പോരാട്ടമായി മാറിയിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളും രണ്ടു ടീമുകളും ഓരോ മത്സരം വീതവും മൂന്നാം മത്സരം സമനിലയും നാലാം മത്സരം ഓസ്‌ട്രേലിയ ജയിക്കുകയും ചെയ്തതോടെ അഞ്ചാം മത്സരത്തില്‍ പൊടിപാറുമെന്നും ഉറപ്പായി. ഇന്ത്യ പരാജയമറിഞ്ഞ നാലാം മത്സരത്തില്‍ അനേകം നാടകീയമായ സംഭവങ്ങളാണ് ഉണ്ടായത്. വിവാദം ഉണ്ടാക്കിയ അനേകം കാര്യങ്ങളില്‍ ഏറ്റവും പുതിയത് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ Read More…
ജയ്‌സ്വാളിന് ഈ റെക്കോഡ് വെറും 132 റണ്‍സ് മാത്രം അകലെ ; കോഹ്ലിക്ക് പോലും കഴിയാത്ത നേട്ടം
നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ നിന്ന് വെറും 132 റണ്‍സ് അകലെയാണ് ഇന്ത്യയുടെ യുവ ബാറ്റര്‍ യശസ്വി ജയ്സ്വാള്‍. സെപ്റ്റംബര്‍ 19 ന് ചെന്നൈയില്‍ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ജയ്സ്വാള്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1028 റണ്‍സ് നേടിയിട്ടുള്ള ജയ്സ്വാള്‍, പരമ്പരയുടെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ ചരിത്ര പുസ്തകങ്ങളില്‍ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ്. 22-കാരന്‍ രണ്ട് ടെസ്റ്റുകളിലുമായി Read More…
കരിയറിലെ മറ്റൊരു അതുല്യ റെക്കോര്‍ഡ് കൂടി ; കലണ്ടര്‍വര്‍ഷം 1000 റണ്‍സ് തികച്ച് യശസ്വീ
ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമില്‍ പ്രതിഭകളുടെ തള്ളിക്കയറ്റമാണ്. ദിനംപ്രതി പുതിയ പുതിയ യുവതാരങ്ങള്‍ ഓരോരുത്തരായി വാതില്‍ക്കല്‍ വന്ന് മുട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഓപ്പണറായി തന്റെ സ്ഥാനം സ്ഥിരപ്പെടുത്തുകയാണ് ബാറ്റ്‌സ്മാന്‍ യശസ്വീ ജെയ്‌സ്വാള്‍. ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ തന്റെ കരിയറിലെ മറ്റൊരു അതുല്യ റെക്കോര്‍ഡ് കൂടി രേഖപ്പെടുത്തി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ തകര്‍പ്പന്‍ ഫോം കാട്ടിയ താരം തന്റെ അന്താരാഷ്ട്ര കരിയറില്‍ പുതിയ നേട്ടം കൈവരിച്ചു.സ്റ്റാര്‍ ലെഫ്റ്റ്ഹാന്‍ഡര്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന Read More…
കലണ്ടര്‍വര്‍ഷം 23 സിക്‌സറുകള്‍; സെവാഗിന്റെ റെക്കോര്‍ഡ് അടിച്ചുപറത്തി യശസ്വീ ജെയ്‌സ്വാള്‍
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ആദ്യ രണ്ടു മത്സരങ്ങളിലും ഇരട്ടശതകം നേടിയ യശസ്വീ ജെയ്‌സ്വാള്‍ ശനിയാഴ്ച മറ്റൊരു അര്‍ദ്ധസെഞ്ച്വറി കൂടി നേടി തന്റെ മികവ് തെളിയിച്ചപ്പോള്‍ യുവതാരത്തെ തേടി മറ്റൊരു റെക്കോഡ് കൂടി വന്നു. പരമ്പരയിലെ ടോപ് സ്‌കോററായ ജയ്സ്വാള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും കൂടുതല്‍ സിക്സറുകളുടെ റെക്കോഡ് പേരിലാക്കി. ശനിയാഴ്ച 73 റണ്‍സിന്റെ മികച്ച ഇന്നിംഗ്സാണ് ജെയ്‌സ്വാള്‍ നേടിയത്. പരമ്പരയിലെ ടോപ് സ്‌കോററായ ജയ്സ്വാള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ Read More…
ഒരിക്കല്‍ താമസിച്ചിരുന്നത് ടെന്റില്‍; ഇന്ത്യയുടെ യുവതാരം യശ്വസ്വീ ജെയ്‌സ്വാള്‍ വാങ്ങിയത് 5.4 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്
ഉടനീളം കോടാനുകോടി മനുഷ്യരുള്ള ഇന്ത്യയില്‍ അസാമാന്യ പ്രതിഭകള്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടുക. പക്ഷേ ഓരോരുത്തരും ടീം ഇന്ത്യയുടെ കുപ്പായം ധരിക്കുന്നത് കഠിനാദ്ധ്വാനത്തിന്റെ അനേകം കടമ്പകള്‍ താണ്ടിയാണ്. ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റത്തില്‍ തന്നെ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടു ഡബിള്‍ സെഞ്ച്വറി നേടിയാണ് യുവതാരം യശ്വസീ ജെയ്‌സ്വാള്‍ താരമായത്്. ഇപ്പോള്‍ ഈ യുവ സെന്‍സേഷന്‍ 5.4 കോടി രൂപയ്ക്ക് എക്സ് ബികെസിയില്‍ ഒരു അപ്പാര്‍ട്ട്മെന്റ് വാങ്ങിയത് വന്‍ വാര്‍ത്തയാകുകയാണ്. ലിയാസെസ് ഫോറസ് ആക്‌സസ് ചെയ്ത Read More…
കരിയറില്‍ മുഴുവന്‍ അടിക്കുന്ന സിക്‌സറുകള്‍ ഒരു ഇന്നിംഗ്‌സില്‍ നേടി ; ജെയ്‌സ്വാളിനെ പുകഴ്ത്തി അലിസ്റ്റര്‍ കുക്ക്
ഇന്ത്യയുടെ യുവതാരം യശ്വസ്വീ ജെയ്‌സ്വാളിനെ പ്രശംസിച്ച് മൂന്‍ ഇംഗ്‌ളണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. താന്‍ ടെസ്റ്റ് കരിയറില്‍ മുഴുവനായി നേടിയ സിക്‌സറുകള്‍ ഒരു മത്സരത്തില്‍ ജെയ്‌സ്വാള്‍ അടിച്ചെന്ന് താരം പറഞ്ഞു. രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ജയ്സ്വാള്‍ തുടര്‍ച്ചയായ തന്റെ ഡബിള്‍ സെഞ്ച്വറിയും സിക്സറുകളുടെ റെക്കോര്‍ഡും തകര്‍ത്തിരുന്നു. വിനോദ് കാംബ്ലിക്കും വിരാട് കോഹ്ലിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി. അദ്ദേഹം അടിച്ചെടുത്ത റെക്കോര്‍ഡ് സിക്സറുകളായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. 12 സിക്സും Read More…









