വിശ്വാസം മനുഷ്യനെ ഏതറ്റവരെയും എത്തിക്കാറുണ്ട്. ഇവിടെ ഒരു ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടുന്നവര്‍ രാജ്യന്ത്ര യാത്രയ്ക്കായുള്ള വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവരാണ്. ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ വിസ അപ്രൂവലാകുമെന്നാണ് വിശ്വാസം. തെലുങ്കാനയില ശ്രീ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രം അത്തരത്തില്‍ വിസ തേടുന്നവരുടെ ആശ്രയ കേന്ദ്രമാകുകയാണ്.
ഒരു ഭണ്ഡാരപ്പെട്ടി പോലുമില്ലാത്ത വ്യത്യസ്തമായ ഈ ക്ഷേത്രത്തില്‍ സംഭാവനകളോ, പണമോ വേണ്ട. ലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ഈ ക്ഷേത്രമുള്ളത് തെലുങ്കാനയിലുടെ ഹൃദയഭാഗത്തായാണ്. ഒരു ഭക്തന് ശ്രീകോവിലിന് ചുറ്റും 11 വട്ടം പ്രദക്ഷിണം വച്ചുകൊണ്ട് അവരുടെ ആഗ്രഹങ്ങള്‍ സഫലമാകാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചാല്‍ ക്ഷേത്രദേവന് ആ വ്യക്തിയെ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ആഗ്രഹം സഫലമായാൽ ഭക്തർ 108 തവണ ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഈ ക്ഷേത്രം ‘വിസ ബാലാജി’ ക്ഷേത്രമെന്നും അറിയപ്പെടുന്നു.
വിസയ്ക്ക് അപ്ലൈ ചെയ്ത് കഴിഞ്ഞ് ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ അത് നടക്കുമെന്ന് പലവരും വിശ്വസിക്കുന്നു. അങ്ങനെ സംഭവിച്ചതായും പലവരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മറ്റ് ക്ഷേത്രങ്ങളില്‍ സാധാരണയായി കാണുന്ന ഭണ്ഡാരം ഇവിടെയില്ലായെന്ന് മറ്റൊരു പ്രത്യേകതയാണ്. ഭക്തർ പണം, നാളികേരം, എണ്ണ, പൂക്കൾ അല്ലെങ്കിൽ മറ്റ് ആരാധനാ സാധനങ്ങൾ എന്നിവകൊണ്ട് വഴിപാട് നടത്തുന്ന മറ്റ് ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടെ ഇതെല്ലാം നിരോധിച്ചിരിക്കുന്നു.
ഇവിടെയെത്തുന്നവരാകട്ടെ ആത്മീയ ഭക്തിയിലും പ്രാര്‍ത്ഥനയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വീസ മാത്രമല്ല പ്രാര്ത്ഥിക്കുന്നതെന്തും ബാലാജി ഭഗവാൻ സാധ്യമാക്കി നൽകുമെന്ന വിശ്വാസമാണ് ഇവിടേയ്ക്ക് കൂടുതല്‍ ആളകളെ ആകര്‍ഷിക്കുന്നത്.