തിരുവനന്തപുരം/കൊച്ചി: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാര്‍ റോഡ് മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ൈഡ്രവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു നിര്‍ദേശം നല്‍കി. മോട്ടോര്‍ വാഹന നിയമം 184 പ്രകാരം 2000 രൂപ പിഴയും ഈടാക്കും.
സീബ്രാ ക്രോസിങ്ങിലും ഫുട്‌പാത്തിലും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരേയും സമാനമായ നടപടിയുണ്ടാകും.
അതിനിടെ, സീബ്ര ക്രോസിങ്ങില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കു കനത്ത പിഴ ചുമത്തുമെന്നു ഹൈക്കോടതി വ്യക്‌തമാക്കി. സീബ്ര ക്രോസിങ്ങുമായി ബന്ധപ്പെട്ടുമാത്രം കഴിഞ്ഞ ഒരു മാസം രജിസ്‌റ്റര്‍ ചെയ്‌തത് 901 നിയമലംഘങ്ങളാണെന്നും ഓരോ ജീവനും വിലപ്പെട്ടതെന്നും കോടതി പറഞ്ഞു. എന്നാല്‍ പലരും സ്‌പീഡ് കൂട്ടുകയാണ് ചെയ്യുന്നത്. ഇതുമൂലം കാല്‍നട യാത്രക്കാര്‍ ആശയക്കുഴപ്പത്തിലാകുകയും അപകടത്തിനിടയാക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.
നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കമെന്നു ഹൈക്കോടതിയും നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം ഇതുവരെ 800 കാല്‍നട യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ പകുതിയും മുതിര്‍ന്ന പൗരന്മാരാണ്-അദ്ദേഹം പറഞ്ഞു.




