ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയെ താന്‍ ഒരിക്കലും സ്ലെഡ്ജ് ചെയ്യാറില്ലെന്നും അങ്ങിനെ ചെയ്യുന്നത് അവനെ വാശികേറ്റുമെന്നും ബംഗ്ലാദേശിന്റെ കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം. ലോകകപ്പില്‍ ഇന്ത്യയെ നേരിടുന്നതിന് തൊട്ടുമുമ്പാണ് മുഷ്ഫിഖറിന്റെ പ്രസ്താവന. പക്ഷേ താന്‍ എപ്പോള്‍ ബാറ്റ് ചെയ്യാന്‍ എത്തിയാലും കോഹ്ലി തന്നെ സ്‌ളെഡ്ജ് ചെയ്യാറുണ്ടെന്നും പറഞ്ഞു.
ലോകകപ്പില്‍ ഇന്ത്യയും ബംഗ്‌ളാദേശും തമ്മിലുള്ള മത്സരം ഒക്ടോബര്‍ 19 വ്യാഴാഴ്ച പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ്. ചീത്തവിളി ഇഷ്ടപ്പെടുന്ന ചില ബാറ്റ്‌സ്മാന്‍മാരുണ്ട്. അത് അവര്‍ക്ക് വാശികേറ്റുകയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായകരമാകുകയും ചെയ്യാറുണ്ട്. വിരാട് കോഹ്ലി ആ ഗണത്തില്‍ പെടുന്നയാളാണ്. ബംഗ്‌ളാദേശിനെതിരേ എപ്പോഴും മികച്ച പ്രകടനം കാട്ടുന്നയാളാണ് വിരാട്. ബംഗ്ലാദേശിനെതിരെ 26 മത്സരങ്ങളില്‍ നിന്ന് 65.31 ശരാശരിയില്‍ 1437 റണ്‍സാണ് കോലി നേടിയത്. അയാള്‍ ബാറ്റ് ചെയ്യുമ്പോള്‍ വേഗത്തില്‍ പുറത്താക്കാന്‍ താന്‍ തന്റെ ബൗളര്‍മാരോട് പറയാറുണ്ട്.
ഇന്ത്യയ്ക്കെതിരെ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോഴെല്ലാം കോലി തന്നെ സ്ലെഡ്ജ് ചെയ്യാറുണ്ടെന്നും കോഹ്ലി വളരെ മത്സരബുദ്ധിയുള്ളവനാണെന്നും തോല്‍ക്കാന്‍ ഇഷ്ടപ്പെടാത്തയാളാണെന്നും റഹീം പറഞ്ഞു. ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ അഞ്ച് മത്സരങ്ങളില്‍ നാലിലും ഇന്ത്യ ജയിച്ചു. 2007 എഡിഷനില്‍ പക്ഷേ ബംഗ്‌ളാദേശിനോട് ഇന്ത്യ തോറ്റിരുന്നു. കോഹ്ലിയുമായുള്ള മത്സരവും വെല്ലുവിളിയും ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നു. അദ്ദേഹത്തേയും ഇന്ത്യയേയും നേരിടാനാണ് വരുന്നതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റും +1.821 നെറ്റ് റണ്‍ റേറ്റുമായി ഇന്ത്യ നിലവില്‍ ലോകകപ്പ് 2023 പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ബംഗ്ലാദേശിനെതിരായ മത്സരം കൂടി വിജയിക്കാനായാല്‍ ഗ്രൂപ്പ്-സ്റ്റേജിലെ ആദ്യ നാല് സ്ഥാനങ്ങളില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിന് അവര്‍ ഒരു പടി കൂടി അടുക്കും.
ബംഗ്ലാദേശാകട്ടെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും 2019 ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡിനുമെതിരെ തുടര്‍ച്ചയായ മത്സരങ്ങള്‍ തോറ്റതിന് ശേഷം അവര്‍ തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ലോകകപ്പ് 2023 പോയിന്റ് ടേബിളില്‍ ബംഗ്ലാ കടുവകള്‍ ഏഴാം സ്ഥാനത്താണ്, മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റും നെറ്റ് റണ്‍ റേറ്റും -0.699.