പശ്ചിമ ബംഗാളിൽ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്. നാദിയ ഗ്രാമത്തിൽ മെയ് രണ്ടിന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുലർച്ചെ 3 മണിയോടെ ഭർത്താവ് ബാപ്പൻ ഷെയ്ഖ് ഭാര്യ മധു ഖാട്ടൂണിന്റെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മധു അപകടം നടന്നയുടൻ സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തി ആക്രമണ വിവരം അറിയിച്ചു.
ഒരവസരം കിട്ടിയാൽ ഞാൻ മൂക്ക് കടിച്ച് തിന്നും എന്ന് ഭർത്താവ് പറയാറുണ്ടായിരുന്നുവെന്ന് മധു പോലീസിനോട് വെളിപ്പെടുത്തി. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും ഇപ്പോഴാണ് കാര്യം വാസ്തവമായിരുന്നതെന്ന് മനസിലായതെന്ന് മധു വ്യക്തമാക്കി.
ഏതായാലും ക്രൂരമായ പ്രവൃത്തി കണ്ട് നാട്ടുകാർ ഞെട്ടിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.