സാരി ഉടുക്കാനായി മിക്ക പെണ്‍കുട്ടികള്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍ സാരി ശരിയായി ഉടുക്കാന്‍ സാധിക്കാത്തതിനാല്‍ പലരും സാരിയുടക്കാറില്ല. പലപ്പോഴും സാരി ഉടുക്കുമ്പോള്‍ അബദ്ധങ്ങള്‍ മാത്രമാണ് സംഭവിക്കുക. എന്നാല്‍ ഇനി സാരി ഊരി പോകുമെന്നോ നന്നായി ഉടുക്കാന്‍ സാധിക്കുമോയെന്ന പേടിയും വേണ്ട. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.
സാരി ഉടുക്കുന്നതിന് മുൻപ് ആദ്യം ശ്രദ്ധിക്കേണ്ടത് ചെരുപ്പാണ്. സാരിക്ക് നന്നായി ചേരുക അല്‍പ്പം ഹീലുള്ള ചെരുപ്പാണ്. ഹീല്‍ ചെരുപ്പ് ഇടുമ്പോള്‍ ശരീരത്തിന് നല്ല ഷെയ്പ്പ് കിട്ടുന്നത് പോലെ തോന്നും. ഇത് സാരി ഉടുക്കുന്നതിന് മുമ്പ് ഇടുക. അല്ലെങ്കില്‍ സാരി കയറി പോകും.
രണ്ടാമതായി സാരി ഉടുക്കുമ്പോൾ സാരിയുടെ ഞൊറിവെടുക്കുന്നതില്‍ ശ്രദ്ധിക്കണം. സാരി ഉടുക്കുമ്പോള്‍ വലിയ ഞൊറികള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ നടക്കാന്‍ പോലും സാധിക്കില്ല. ചെറിയ ഞൊറികള്‍ എടുത്ത് നന്നായി ടക്ക് ഇന്‍ ചെയ്യുക. വേണമെങ്കില്‍ മാത്രം സേഫ്റ്റി പിന്നും ഉപയോഗിക്കാം. ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍ വെച്ച് ഞൊറി ഒതുക്കി കൊടുക്കുന്നതും നന്നായിരിക്കും.
സാരിയുടുക്കുമ്പോള്‍ സ്ലീം ലുക്ക് തോന്നാനായി ഒതുങ്ങിയിരിക്കുന്ന ഫാബ്രിക്കിലുള്ള സാരികള്‍ തിരഞ്ഞെടുക്കണം. കാരണം ഹെവി വര്‍ക്കുള്ള സാരികള്‍ ഉടുക്കുമ്പോള്‍ നല്ല വണ്ണം തോന്നിക്കാം. അതിനാല്‍ ഷിഫോണ്‍, ജോര്‍ജെറ്റ്, ജ്യൂട്ട് എന്നീ സാരികള്‍ തെരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും.
അമിതമായി വണ്ണമുള്ളവര്‍ പ്ലീറ്റ് എടുക്കുമ്പോൾ സിങ്കിൾ ലെയര്‍ ആയി സാരി ഉടുക്കുന്നതായിരിക്കും നല്ലത്. ഇത് ശരീരം ഒതുങ്ങി ഇരിക്കുന്നതായി തോന്നിക്കും. ശരീരത്തിന് ചേര്‍ന്ന് കിടക്കുന്ന രീതിയില്‍ പ്ലീറ്റ് ഒതുക്കി എടുക്കുക. മുന്‍പേ തന്നെ വേണമെങ്കില്‍ പ്ലീറ്റോക്കെ എടുത്ത് ഇസ്തിരി ഇട്ട് വെക്കാം.
സാരി ഉടുക്കുമ്പോള്‍ രണ്ട് അണ്ടര്‍ സ്‌കേര്‍ട്ട് ഉപയോഗിക്കാതിരിക്കുക. ഇത് കൂടുതല്‍ വണ്ണം തോന്നിക്കും. ഷേയ്പ്പുള്ള അണ്ടര്‍സ്‌കേര്‍ട്ട് ഉപയോഗിക്കുക. കോട്ടണ്‍ അടിപാവാട ധരിക്കുന്നതും നല്ലതാണ്. ഇലാസ്റ്റിക് ഉള്ളതാണെങ്കിലും പാവാട കെട്ടിവെക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ നീളത്തിനനുസരിച്ച് കൃത്യ അളവിനുള്ള പാവാട തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം.