Health

സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ ഒരു സിമ്പിൾ വഴിയിതാ

വേനല്‍ ചൂട് ദിവസം കഴിയും തോറും കൂടി വരികയാണ്. ചര്‍മ്മത്തിന് വളരെയധികം ശ്രദ്ധ കൊടുക്കേണ്ട സമയം കൂടിയാണ് വേനല്‍ക്കാലം. വെയില്‍ കൊള്ളുന്നത് കൊണ്ടു തന്നെ പലരുടേയും കൈകളും കാലുകളുമൊക്കെ ടാന്‍ അടിക്കാറുണ്ട്. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ പല പരിഹാര മാര്‍ഗങ്ങളും ചെയ്യാവുന്നതാണ്. പലപ്പോഴും അടുക്കളയില്‍ ലഭിക്കുന്ന ചേരുവകകള്‍ കൊണ്ട് ടാന്‍ മാറ്റിയെടുക്കാവുന്നതാണ്….

ഉരുളക്കിഴങ്ങ് – അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്നതാണ് ഉരുളക്കിഴങ്ങ്. പിഗ്മന്റേഷന്‍, കരിവാളിപ്പ്, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാന്‍ ഏറെ നല്ലതാണ് ഉരുളക്കിഴങ്ങ്. ചര്‍മ്മത്തിന് ആവശ്യമായ കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി ഇതില്‍ അടങ്ങിയിട്ടുണ്ട്. പിഗ്മന്റേഷന്‍ മാറ്റി ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഇത് നല്ലതാണ്. ചര്‍മ്മത്തിലെ വരകളും ചുളിവുകളുമൊക്കെ മാറ്റാന്‍ നല്ലതാണ്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കും.

കടലമാവ് – ചര്‍മ്മത്തിന് വളരെ നല്ലതാണ് കടലമാവ്. ചര്‍മത്തിലെ നിര്‍ജ്ജീവ കോശങ്ങളെയും ചര്‍മ്മത്തിലെ അഴുക്കിനെയും നീക്കം ചെയ്യുന്നതിനുള്ള ഒരു ക്ലെന്‍സറായി കടലമാവ് പ്രവര്‍ത്തിക്കാറുണ്ട്. ചര്‍മ്മത്തിന് തുല്യമായ നിറം നല്‍കുന്ന പ്രകൃതിദത്തമായ എക്‌സ്‌ഫോളിയന്റാണിത്. ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കാനും തിളക്കം കൂട്ടാനും നല്ലതാണ് കടലമാവ്. ഇതില്‍ അടങ്ങിയിരിക്കുന്ന സിങ്ക് മുഖത്തെ ഡാര്‍ക് സ്‌പോട്ട്‌സ് മാറ്റാന്‍ നല്ലതാണ് കടലമാവ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ അകറ്റാനും മികച്ചതാണ് കടലമാവ്.

മഞ്ഞള്‍ – ചര്‍മ്മത്തെ വളരെ നല്ലതാണ് മഞ്ഞള്‍. ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മഞ്ഞള്‍. മുഖക്കുരു മാറ്റാനും തിളങ്ങാനും മഞ്ഞള്‍. ഡാര്‍ക് സര്‍ക്കിള്‍സ്, പിഗ്മന്റേഷന്‍, വരണ്ട ചര്‍മ്മം എന്നിവയൊക്കെ ഇല്ലാതാക്കാന്‍ മഞ്ഞള്‍ സഹായിക്കും. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ നല്ലതാണ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ വരകളും ചുളിവുകളുമൊക്കെ മാറ്റാനും നല്ലതാണ് മഞ്ഞള്‍.

പായ്ക്ക് തയാറാക്കാന്‍ –  ഇത് തയാറാക്കാനായി ഒരു ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞ് വ്യത്തിയാക്കി മിക്‌സിയിലിട്ട് അടിച്ച് എടുക്കുക. ഇനി ഇതിന്റെ ജ്യൂസ് എടുക്കുക. ഇനി ഇതിലേക്ക് അല്‍പ്പം മഞ്ഞളും കുറച്ച് കടലമാവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ പായ്ക്ക് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. കഴുത്തിലും ഈ പായ്ക്കിടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *