Health

തലേന്ന് ഉറങ്ങാത്തതിന്റെ ക്ഷീണം, മറികടക്കാൻ ചില ടിപ്സ് ഇതാ

ഉറക്കം നമ്മുടെ ദിനചര്യകളെയൊക്കെ സാരമായ രീതിയില്‍ ബാധിയ്ക്കുന്ന ഒരു കാര്യമാണ്. ശരിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം മൊത്തം പോയി എന്നു തന്നെ പറയാം. ശരിയായി ഉറങ്ങിയില്ലെങ്കില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ വല്ലാത്ത ക്ഷീണവും ജോലികള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകാറുണ്ട്. രാത്രിയില്‍ ഉറങ്ങാത്തതിനാല്‍ ഏതെങ്കിലും സമയത്ത് വളരെയേറെ നേരം കിടന്നുറങ്ങിയിട്ടും അത്ര ഗുണം ഉണ്ടാകുകയില്ല. ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കില്‍ പോലും പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നത് നല്ലതല്ല. ഉറക്കത്തിന്റെ ക്ഷീണം മാറാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്…..

വ്യായാമം – ഉറക്കത്തെ ക്രമപ്പെടുത്തുന്ന മെലാടോണിന്‍ ഉള്‍പ്പെടയുള്ള ഹോര്‍മോണുകളെ പ്രവര്‍ത്തിക്കാന്‍ വ്യായാമം പ്രധാനമാണ്. നടത്തമോ യോഗയോ പോലുള്ള ചെറുവ്യായാമങ്ങള്‍ ചെയ്യുന്നത് പോലും വലിയ മാറ്റങ്ങള്‍ വരുത്തും.

പകല്‍ ചെറുമയക്കമാകാം – രാത്രി ശരിക്കുറങ്ങിയില്ലെങ്കില്‍ വല്ലാത്ത ക്ഷീണം, സ്ട്രെസ് എന്നിവയെല്ലാം തോന്നുന്നുണ്ടെങ്കില്‍ ഉന്മേഷം വീണ്ടെടുക്കാന്‍ പകല്‍ ചെറുമയക്കമാകാം. 20 മിനിറ്റൊക്കെ നീണ്ടുനില്‍ക്കുന്ന ചെറുമയക്കങ്ങള്‍ നല്ലതാണ്.

സൂര്യപ്രകാശം കൊള്ളാം – പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് സൂര്യപ്രകാശം കൊള്ളാനും ഹാപ്പി ഹോര്‍മോണുകളായ സെറോടോണിനെ ഉണര്‍ത്താനും കഫീന് സമാനമായ ഉന്മേഷം നല്‍കാനും സഹായിക്കും. കൂടാതെ രാത്രി സ്‌ക്രീനില്‍ നിന്നുള്ള ബ്ലൂ ലൈറ്റും ബ്രൈറ്റ് ലൈറ്റും ഒഴിവാക്കി മുറിയില്‍ ആവശ്യത്തിന് ഇരുട്ട് ഉണ്ടാകുന്നത് സ്ലീപ് സൈക്കിള്‍ ക്രമീകരിക്കാന്‍ സഹായിക്കും.