Healthy Food

മുട്ട പുഴുങ്ങാൻ എത്ര സമയം ആവശ്യമാണ്? നിങ്ങൾ ഇങ്ങനെയാണോ ചെയ്യുന്നത് ?

മുട്ട പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് വളരെനല്ലതാണെന്ന് നമുക്കറിയാം. എന്നാൽ മികച്ച രുചിയില്‍ മുട്ട പുഴുങ്ങി കിട്ടാനായി 4-6 മിനിറ്റ് സമയത്തിനുള്ളില്‍ മുട്ട പുഴുങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മുട്ട വാങ്ങി വന്ന് നേരെ ഫ്രിഡ്ജില്‍ വെക്കുന്നതിന് പകരമായി പൈപ്പ് വെള്ളത്തില്‍ കഴുകി വെള്ളം തുടച്ച് വയ്ക്കണം. പാചകം ചെയ്യാനായി എടുക്കുന്നതിന് മുമ്പും നന്നായി വെള്ളത്തില്‍ കഴുകണം. മൃദുവായി തിളപ്പിച്ചാല്‍ ഒഴുകുന്ന മഞ്ഞക്കരു( 5-6 മിനിറ്റ്). ഇടത്തരം തിളപ്പിച്ചാല്‍ ചെറുതായി ക്രീം കലര്‍ന്നുള്ള മഞ്ഞക്കരു (7-8 മിനിറ്റ്).കഠിനമായി തിളപ്പിച്ചാല്‍ പൂര്‍ണമായി വേവിച്ച മഞ്ഞക്കരു (9-12 മിനിറ്റ്).

വെളളത്തിലിട്ടാണ് സാധാരണയായി മുട്ട പുഴുങ്ങുന്നത്. ഇങ്ങനെ വേവിക്കുമ്പോള്‍ പോഷകഗുണത്തോടെയും കാലറി ഇല്ലാതെയും മുട്ട കഴിക്കാം. പ്രാതലായും മുട്ട കഴിക്കാറുണ്ട്. 9 ഓളം അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്ന മുട്ട ശരീരത്തിനാവശ്യമുള്ള പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണമാണ്. അതിന് പുറമേ ധാരാളം വിറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും അതിലുണ്ടാകും.

മുട്ട പുഴുങ്ങുമ്പോള്‍ ചിലപ്പോള്‍ പൊട്ടിപ്പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് ഒഴിവാക്കാനായി ആദ്യം തന്നെ ഒരു പാന്‍ അടുപ്പത്ത് വച്ച് ഇതിലേക്ക് മുട്ട വെയ്ക്കുക. മുട്ടയ്ക്ക് ചുറ്റും ഐസ് ക്യൂബ്‌സും വിതറാം. പാന്‍ മൂടി വയ്ക്കുക. 5 മിനിറ്റിന് ശേഷം അടച്ച് വച്ച് വേവിക്കാവുന്നതാണ്.

പോച്ച് എഗ്ഗ് ഉണ്ടാക്കാനും എളുപ്പമാണ്. എണ്ണ ഉപയോഗിക്കാതെ അതു പൊട്ടാതെ കിട്ടാനുള്ള വഴിയാണ് പോച്ച് എഗ്ഗ്. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് കുറച്ച് വിനാഗിരി ഒഴിക്കണം. വിനാഗിരി ഒഴിച്ചാല്‍ എഗ്ഗിന്റെ സ്ട്രക്ചര്‍ കൃത്യമായി കിട്ടും. അതില്‍ ഒരു സ്പൂണ്‍ കൊണ്ട് ചുറ്റി ഇളക്കണം. മുട്ട പൊട്ടിച്ച് ഒഴിക്കണം. സെക്കന്റുകള്‍ക്ക് ശേഷം അത് കോരിയെടുത്ത് ഒരു ടിഷ്യൂ പേപ്പറിന്റെ മുകളില്‍വച്ച് വെള്ളം പോയതിന് ശേഷം കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *