Crime

16 കാരനായ വിദ്യാര്‍ത്ഥിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു ; മുംബൈയില്‍ 40 കാരി അദ്ധ്യാപിക അറസ്റ്റില്‍

തന്റെ വിദ്യാര്‍ത്ഥിയായ 16 കാരനെ പഞ്ചനക്ഷത്ര ഹോട്ടലിലും മറ്റും കൊണ്ടുപോയി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ 40 കാരി അദ്ധ്യാപിക അറസ്റ്റില്‍. മുംബൈയില്‍ നടന്ന സംഭവത്തില്‍ പയ്യന് മദ്യവും മറ്റും നല്‍കിയായിരുന്നു ലൈംഗിക തയില്‍ ഏര്‍പ്പെട്ടതെന്നും കുട്ടിയുടെ ടെന്‍ഷന്‍ പരിഹരിക്കാന്‍ ഉത്ക്കണ്ഠാ ഗുളികകള്‍ നല്‍കിയതായും വിവരമുണ്ട്.

ഒരു വര്‍ഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയെ മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റും കൊണ്ടുപോയായിരുന്നു പീഡനം. 16 വയസ്സുള്ള ഇരയുടെ പെരുമാറ്റത്തില്‍ ഒരു മാറ്റം കുടുംബം ശ്രദ്ധിച്ചു തുടങ്ങിയതോ ടെയാണ് സംഭവം പുറത്തറിയുന്നത്. പീഡനത്തെക്കുറിച്ച് കുട്ടി തന്നെ വീട്ടുകാരോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപികയുടെ അറസ്റ്റിന് ശേഷം, ലൈം ഗികാതിക്രമത്തെക്കുറിച്ച് നിരവധി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവ ന്നിട്ടുണ്ട്.

2023 ഡിസംബറില്‍ സ്‌കൂളിന്റെ വാര്‍ഷിക ചടങ്ങിനായി നൃത്തഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വിവിധ മീറ്റിംഗുകളില്‍ വെച്ചാണ് വിവാഹിതയും കുട്ടികളുമുള്ള അധ്യാപിക ആണ്‍കുട്ടിയില്‍ ആകൃഷ്ടയായതെന്ന് പരാതിയില്‍ പറയുന്നു. ഒരു മാസത്തിനുശേഷം പ്രതി തന്റെ ആദ്യ ലൈംഗിക അതിക്രമം നടത്തിയതായി ആരോപിക്കപ്പെടുന്നു. ആണ്‍കുട്ടി തുടക്കത്തില്‍ മടിച്ചു നില്‍ക്കുകയും ടീച്ചറെ ഒഴിവാക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നിരുന്നാലും, പ്രായമായ സ്ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള പ്രണയബന്ധങ്ങള്‍ ഇന്ന് വളരെ സാധാരണമാണെന്ന് പറഞ്ഞ് അധ്യാപിക ആണ്‍കുട്ടിയുടെ പെണ്‍ സുഹൃത്തിനെ ആ ബന്ധം അംഗീകരിക്കാന്‍ വശീകരിച്ചു.

തന്നെ ‘അധ്യാപികയ്ക്ക് വേണ്ടി സൃഷ്ടിച്ചതാണ്’ എന്ന് ആണ്‍കുട്ടിയെ പെണ്‍സുഹൃത്ത് ബോധ്യപ്പെടുത്തി. പ്രായപൂര്‍ത്തിയായ സ്ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധം ഇന്നത്തെ കാലത്ത് ഒരു സാധാരണ കാര്യമാണെന്നും അവള്‍ പറ ഞ്ഞു. വനിതാ സുഹൃത്തിന്റെ ഏറെ നിര്‍ബന്ധത്തിന് ശേഷം, ആണ്‍കുട്ടി അധ്യാപിക യെ കാണാന്‍ തീരുമാനിച്ചു. അധ്യാപിക അവനെ തന്റെ സെഡാനില്‍ കയറ്റി ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലമായി വസ്ത്രം അഴിച്ച് ആദ്യം പീഡിപ്പിച്ചു.

പിന്നീട് അധ്യാപിക കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ വിലകൂടിയ ഹോട്ടലുകളില്‍ കൊണ്ടുപോകാന്‍ തുടങ്ങിയതോടെ വിദ്യാര്‍ത്ഥിക്ക് കടുത്ത ഉത്കണ്ഠ അനുഭവപ്പെട്ടു. തുടര്‍ന്ന് അവള്‍ അവന് ചില ഉത്കണ്ഠാ ഗുളികകള്‍ നല്‍കി. അധ്യാപിക പലപ്പോഴും ആണ്‍കുട്ടിയെ മദ്യപിപ്പിച്ച ശേഷമായിരുന്നു പീഡിപ്പിച്ചിരുന്നതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

അധ്യാപിക കുട്ടിയെ ഒറ്റയ്ക്ക് വിടുമെന്നും കരുതി കുടുംബം ആദ്യം സംഭവത്തെ ക്കുറിച്ച് മൗനം പാലിച്ചു. എന്നിരുന്നാലും, പ്രതി വീട്ടുജോലിക്കാരന്‍ വഴി വീണ്ടും പയ്യനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. തന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് കുടുംബം ഔപചാരികമായി പരാതി നല്‍കാന്‍ തീരുമാനിച്ചത്. സ്ത്രീ സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.