Crime

കര്‍ഷകന്റെ 1.7 കോടി രൂപ മോഷണം പോയി : കണ്ടെത്തിയത് പോലീസ് നായ

അഹമ്മദാബാദ് : കര്‍ഷകന്റെ വീട്ടില്‍ നിന്നും കാണാതായ 1.7 കോടി രൂപ പോലീസ് നായയുടെ സഹായത്താല്‍ പോലീസ് കണ്ടെത്തി. രണ്ടു പരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സാറഗ്വാല ഗ്രാമത്തിലെ ബുദ്ധ സോളങ്കിയും സഹായി വിക്രം സോളങ്കിയുമാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസിന്റെ നായയായ ഡോബര്‍മാന്‍ ഇനത്തില്‍ പെടുന്ന പെന്നി എന്ന നായയാണ് പണവും പ്രതികളെയും കണ്ടെത്താന്‍ സഹായിച്ചത്. ഒക്ടോബര്‍ 12ന് നടന്ന മോഷണത്തിന്റെ മുഴുവന്‍ തുകയും പോലീസ് കണ്ടെത്തി.

ഗുജറാത്തിലെ 52 വയസ്സുള്ള ഒരു കര്‍ഷകന്‍ പുരാവസ്തു സൈറ്റായ ലോത്തലിന് സമീപമുള്ള ഗ്രാമത്തിലെ തന്റെ കൃഷിഭൂമി വിറ്റ് സമ്പാദിച്ച 1.07 കോടി രൂപ കൃഷിഭൂമിക്ക് സമീപമുള്ള വീടിനുള്ളില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ഈ പണംകൊണ്ട് മറ്റൊരു കൃഷിഭൂമി വാങ്ങാന്‍ ആയിരുന്നു കര്‍ഷകന്റെ ഉദ്ദേശം. അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു പണം നഷ്ടമായത്. കിട്ടിയ പണം ഇയാള്‍ രണ്ടു പ്ലാസ്റ്റിക് ഭാഗങ്ങളായി കച്ചായിലുള്ള തന്റെ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനുശേഷം അയാള്‍ ദൂരദേശത്ത് പണിക്കു പോയി.

എന്നാല്‍ ഒക്ടോബര്‍ 12ന് മോഷ്ടാക്കള്‍ രണ്ടുപേരും ചേര്‍ന്ന് വീടിന്റെ ജനാല പൊളിച്ചു രണ്ടു പണച്ചാക്കുകളും പുറത്തെത്തിച്ച് മോഷ്ടിച്ചുകൊണ്ട് പോവുകയുമായിരുന്നു. തന്റെ വീട്ടില്‍ മോഷണം നടന്നതായി തിരിച്ചറിഞ്ഞ് കര്‍ഷകന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുമ്പ് മോഷണ കേസില്‍ കുടുങ്ങിയിട്ടുള്ള സംശയാസ്പദമായ രീതിയിലുള്ള 30 പേരെ ചോദ്യം ചെയ്തു.

കേസന്വേഷണത്തിന്റെ ഭാഗമായി പെന്നിയെയും പോലീസ് ഉപയോഗിച്ചു. മണം പിടിച്ചു ഓടിയ പെന്നി മോഷ്ടാവായ ബുദ്ധയുടെ വീടിന് സമീപം എത്തിയപ്പോള്‍ നിന്നു. നേരത്തെ തന്നെ പോലീസ് സംശയിക്കുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ബുദ്ധയെ പിടികൂടി ചോദ്യം ചെയ്യുകയും ചെയ്തതോടെ എല്ലാ വിവരങ്ങളും പുറത്തുവന്നു.



പോലീസ്‌നായ ഇയാളുടെ അടുക്കല്‍ വന്നു നില്‍ക്കുകയും ചെയ്തിരുന്നു. പോലീസ് ഈ വീട് പരിശോധന നടത്തിയപ്പോള്‍ 53.9 ലക്ഷം രൂപ കണ്ടെത്തി. തുടര്‍ന്ന് ബുദ്ധ നടത്തിയ വെളിപ്പെടുത്തലില്‍ സഹായി വിക്രത്തിന്റെ വിവരവും കിട്ടി. പരിശോധന നടത്തിയപ്പോ കാണാതായ ബാക്കി പണം വിക്രത്തിന്റെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്.