രണ്ടുവര്‍ഷം മുമ്പ് വാങ്ങിയ ഒരു ഡിയോര്‍ ഹാന്‍ഡ്ബാഗിനെ ചൊല്ലി ദക്ഷിണകൊറിയയില്‍ വന്‍ രാഷ്ട്രീയ കോളിളക്കം. 2022 ല്‍ വാങ്ങുകയതും 2023 നവംബറില്‍ അത് ശ്രദ്ധേയമാകുകയും ചെയ്ത ബാഗ് ഈ വര്‍ഷം ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറുകയും ചെയ്തു. തന്റെ ഇംപീച്ച്മെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യയും പ്രഥമ വനിതയുമായ കിം കിയോണ്‍ ഹീക്ക് വാങ്ങിയ ഡിയോര്‍ ബാഗാണ് കോളിളക്കമുണ്ടാക്കുന്നത്.
പ്രസിഡന്റ് യൂന്‍ സുക് യോള്‍ തന്റെ രാഷ്ട്രീയ ജീവിതം രക്ഷിക്കാന്‍ വിവാദപരമായ സൈനിക നിയമം ചുമത്തുന്നതുള്‍പ്പെടെയുള്ള അബദ്ധങ്ങള്‍ ചെയ്തതിന് പിന്നാലെയാണ് ഭാര്യയുടെ ഹാന്‍ബാഗും വിവാദമായത്. ഈ ആഡംബര ബാഗ് കൈക്കൂലിയായി നല്‍കിയതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബാഗില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
ചോയ് ജെ-യങ് എന്ന പാസ്റ്റര്‍ ചിത്രീകരിച്ച വീഡിയോയില്‍ നിന്നാണ് എല്ലാറ്റിന്റെയും തുടക്കം. മൂന്ന് ദശലക്ഷം ദക്ഷിണ കൊറിയന്‍ വോണ്‍ ( ഏകദേശം 1,90,000 രൂപ) വിലവരുന്ന ഡിയോര്‍ ബാഗ് പ്രഥമ വനിത വാങ്ങിയതായിട്ടാണ് ആക്ഷേപം. ബാഗ് അഴിമതി നടത്തിയതിന് കിട്ടിയ കൈക്കൂലിയാണെന്നാണ് ആക്ഷേപം. അയല്‍ രാജ്യമായ ഉത്തരകൊറിയയോടുള്ള പ്രസിഡന്റിന്റെ കടുത്ത നിലപാടിനെതിരെ നിലപാടെടുത്ത ചോയി വാച്ചില്‍ ഒളിപ്പിച്ച ക്യാമറയിലൂടെയാണ് വിവാദ വീഡിയോ പകര്‍ത്തിയത്.
വീഡിയോയില്‍, കിം ഒരു സ്ഥാപനത്തിന്റെ ഓഫീസ് പോലെ തോന്നിക്കുന്ന സ്ഥലത്തേക്ക് നടന്നു കയറുന്നതും അവള്‍ക്ക് ഒരു ഷോപ്പിംഗ് ബാഗ് നല്‍കുന്നതും കാണാം. അതില്‍ ഡിയോര്‍ ബാഗ് ഉണ്ടായിരുന്നു. തുടര്‍ന്ന് എന്തിനാണ് ഇവയൊക്കെ കൊണ്ടുവരുന്നതെന്നും ഇനി ഇതുപോലെയുള്ള വിലയേറിയവ വാങ്ങരുതെന്നും കിം പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ ഇടതുപക്ഷ ചായ് വുള്ള ഒരു രാഷ്ട്രീയ സൈറ്റില്‍ ഒരു വര്‍ഷത്തിന് ശേഷം വീഡിയോ പ്രത്യക്ഷപ്പെട്ടു.
ഇതോടെ മുന്‍കാലത്തെ ‘പേ-ടു-പ്ലേ’ അഴിമതികളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ സംഭവം ആളുകളില്‍ എത്തിച്ചു. പ്രഥമവനിത തനിക്ക് പബ്ലിസിറ്റി കൊണ്ടുവന്നതാണോ അതോ അവളുടെ പ്രൊഫൈല്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതാണോ എന്ന ചര്‍ച്ചയും ആരംഭിച്ചു. ഈ വര്‍ഷം ജൂലൈയില്‍, സംഭവവുമായി ബന്ധപ്പെട്ട് കിമ്മിനെ പ്രോസിക്യൂട്ടര്‍മാര്‍ 12 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആഡംബര ബാഗിന് പകരമായി നല്കിയ ആനുകൂല്യങ്ങളുടെ തെളിവുകളൊന്നും പ്രോസിക്യൂട്ടര്‍മാര്‍ കണ്ടെത്താനായില്ല.