Celebrity

സ്തനാര്‍ബുദ പോരാട്ടത്തിനിടയില്‍ റാംപില്‍ പതറാതെ ചുവട് വെച്ച് ഹിന ഖാന്‍

സ്തനാര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം ഹിനാ ഖാന്‍ വീണ്ടും റാംപിലെത്തി. പ്രശസ്ത ഡിസൈനറായ മനീഷ് മല്‍ഹോത്രയ്ക്ക് വേണ്ടിയാണ് താരം റാംപിലെത്തിയത്. എന്നാല്‍ താന്‍ ഒരു ദുരന്തകാലം അതിജീവിച്ചു വരികയാണെന്ന് നടി പറഞ്ഞു.

” ഇത് എന്റെ ജീവിതത്തിന്റെയും പ്രതിരോധത്തിന്റെയും ആഘോഷമാണ്. ഇന്ത്യയുടെ ആത്മാവിനെ അഭിവാദ്യം ചെയ്യുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. നമ്മള്‍ എതെങ്കിലും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ് അല്ലെങ്കില്‍ അത് അതിജീവിച്ചവരാണ് ഞാനും ഒരു ദുരന്തകാലം അതിജീവിച്ചുവെന്നാണ് ഹിന പറഞ്ഞത്.

അർബുദത്തിനെതിരായ പോരാട്ടത്തെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. ” ഞാന്‍ യുദ്ധത്തിലാണ് ഒരു ദിവസം ഞാനും അതിജീവിക്കും. ഈ റാംപ് വാക്ക് ധൈര്യത്തിന്റെയും സേവനത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമാണ് .” തന്റെ ഇതുവരെയുള്ള യാത്ര എളുപ്പമായിരുന്നു. കീമോ വളരെ ബുദ്ധിമുട്ടാണ്, പക്ഷെ ഞാന്‍ എന്റെ ശ്രമങ്ങള്‍ നടത്തി, തിരിച്ചുവരാനുള്ള ധൈര്യം ദൈവം നല്‍കുന്നുവെന്നും താരം പറഞ്ഞു.

തനിക്ക് വീണ്ടും റാംപില്‍ ചുവട് വെക്കാന്‍ അവസരം ഒരുക്കിയ മനീഷ് മല്‍ഹോത്രയ്ക്കും ഹിന നന്ദി പറഞ്ഞു.തനിക്ക് കൂടുതല്‍ കരുത്ത് നല്‍കിയതിന് നന്ദിയെന്നായിരുന്നു മനീഷനൊപ്പമുള്ള ഫോട്ടോയ്ക്ക് താരം നല്‍കിയ അടിക്കുറിപ്പ്.