Hollywood

ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന നടി ; എമ്മാസ്‌റ്റോണിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ?

നാല് തവണ ഓസ്‌ക്കാര്‍ നോമിനേഷന്‍ രണ്ടുതവണ വിജയം. അരങ്ങേറ്റം മുതല്‍, സമര്‍പ്പണവും വൈദഗ്ധ്യവും കൊണ്ട് വ്യവസായത്തില്‍ തന്റേതായ പാത വെട്ടിത്തെളിച്ച നടിയാണ് എമ്മാ സ്‌റ്റോണ്‍. അമേസിംഗ് സ്പൈഡര്‍മാന്‍ എന്ന ചിത്രത്തിലെ ഗ്വെന്‍ ആയി അഭിനയിക്കുന്നത് മുതല്‍ ലാ ലാ ലാന്‍ഡില്‍ മിയയെ അവതരിപ്പിക്കുന്നതും വരെ നടി സ്വന്തമായി ഒരു സാമ്രാജ്യം സൃഷ്ടിച്ചു. വന്‍ നേട്ടം കൊയ്തതോടെ ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായിട്ടാണ് താരം മാറിയിരിക്കുന്നത്്.

ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിട്ടാണ് ഫോബ്‌സ് കണക്കാക്കിയി്ട്ടുള്ളത്. സെലിബ്രിറ്റി നെറ്റ് വര്‍ത്ത് അനുസരിച്ച്, 40 മില്യണ്‍ ഡോളറാണ് എമ്മാസ്‌റ്റോണിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷം 35 വയസ്സ് തികഞ്ഞ നടി ഇത്തവണ പൂവര്‍ തിംഗ്‌സിലൂ െഓസ്‌ക്കര്‍ നേടുകയു ചെയ്തു. തന്റെ പ്രൊഫഷണല്‍ കരിയറിനുപുറമെ, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരിലും എമ്മ സ്റ്റോണ്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഒരുമിച്ചെങ്കിലും ഇവര്‍ താമസിയാതെ പിരിഞ്ഞു.

സിനിമയ്ക്ക് പുറമേ അനേകം ബ്രാന്‍ഡ് അംഗീകാരവും താരത്തിനുണ്ട്. റെവ്‌ലോണ്‍, ലൂയിസ് വുട്ടണ്‍ എന്നിവയുള്‍പ്പെടെയുള്ള ആഡംബര ബ്രാന്‍ഡുകളില്‍ നിന്നും എമ്മ ഒരു വലിയ തുക സമ്പാദിക്കുന്നുണ്ട്. 2017-ല്‍, ആഡംബര ബ്രാന്‍ഡായ ലൂയി വിറ്റണിന്റെ അംബാസഡറായി എമ്മ സ്റ്റോണ്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 6 ദശലക്ഷം മുതല്‍ 10 ദശലക്ഷം ഡോളര്‍ വരെയുള്ള കരാറിലാണ് ഏര്‍പ്പെട്ടത്്.

കാലിഫോര്‍ണിയയിലെ വെസ്റ്റ്വുഡില്‍ 2.3 മില്യണ്‍ ഡോളറിന്റെ വാസസ്ഥലവും മാലിബുവില്‍ അവര്‍ക്ക് 3.25 മില്യണ്‍ ഡോളറിന്റെ റാഞ്ച്-സ്‌റ്റൈല്‍ പ്രോപ്പര്‍ട്ടിയും ഉള്‍പ്പെടെ രണ്ട് തീരങ്ങളിലും അമേസിംഗ് സ്‌പൈഡര്‍മാന്‍ നടിക്ക് ചില ആഡംബര സ്വത്തുക്കളുണ്ട്. മറുവശത്ത്, വെറൈറ്റിയില്‍ പറഞ്ഞിരിക്കുന്നതുപോലെ, ന്യൂയോര്‍ക്ക് സിറ്റിയിലെ വെസ്റ്റ് വില്ലേജില്‍ 2.4 മില്യണ്‍ ഡോളറിന് അവള്‍ക്ക് ഒരു കെട്ടിടവും ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ 3.6 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മറ്റൊരു കോണ്‍ഡോയും ഉണ്ട്. ഇത് മാത്രമല്ല, സമീപകാലത്ത്് നടിയുടെ കൈവശം 4 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന നാല് ബെഡ്റൂമുകളുള്ള ഓസ്റ്റിനിലെ പരമ്പരാഗത ശൈലിയിലുള്ള കെട്ടിടവുമുണ്ട്.