എത്ര തിരക്കിട്ട ജോലിക്കിടയിലും ഫോണ്‍ നോക്കുന്നവരാണ് നമ്മളില്‍ പലരും. ഫോണ്‍ പരിശോധിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പലവര്‍ക്കുമുള്ളത്. സങ്കേതിക വിദ്യ നമ്മുടെ തലച്ചോറില്‍ വന്‍ തോതില്‍തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തിനെ വരെ അത് ബാധിച്ചേക്കാം.
ഇത്തരമൊരു അവസ്ഥയെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് ‘പോപ്കോണ്‍ ബ്രെയിന്‍’ എന്നാണ്. ഇത് സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗത്തിന്റേയും നിരന്തരമായ മള്‍ട്ടി ടാസ്‌ക്കിങ്ങിന്റേയും ആഘാതത്തെയാണ് സൂചിപ്പിക്കുന്നത്.ഇത് നമ്മളില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.ചൂടാക്കുമ്പോള്‍ പോപ്‌കോണ്‍ പൊട്ടുന്നതിന് സമാനമായാണ് മനസ്സ് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്നത് എന്നതു കണക്കാക്കിയാണ് പോപ്‌കോണ്‍ ബ്രെയിന്‍ എന്ന് പറയുന്നത്.
നമ്മള്‍ എത്ര സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുവോ അത്രത്തോളം പോപ്‌കോണ്‍ ബ്രെയിനിനുള്ള സാധ്യതയും കൂടുതലാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ചെയ്യുന്ന ഒരുകാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥ. ഇടക്കിടെ സോഷ്യല്‍ മീഡയയും ഫോണില്‍ വരുന്ന നോട്ടിഫിക്കേഷനും പരിശോധിക്കുക.ഒരു കാര്യം ചെയ്തുതീര്‍ക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ട വിധത്തില്‍ സാധിക്കാതെ വരുന്നു. മള്‍ട്ടിടാസ്‌കിംഗ് പ്രവര്‍ത്തി ചെയ്യുന്നതിലൂടെ ഒരു ജോലി കൃത്യമായി ചെയ്ത് തീര്‍ക്കാനാവാതെ വരുന്നതിലൂടെ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിലൂടെ ആത്മപരിശോധന നടത്തുകയെന്നതൊക്കെയാണ് പോപ്‌കോണ്‍ ബ്രെയിനിന്റെ ലക്ഷണങ്ങള്‍
അതേ സമയം ഇത് പരിഹരിക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങളുമുണ്ട്. കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മെഡിറ്റേഷന്‍, വായന, പുറത്തിറങ്ങി നടക്കല്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യുക. ജോലിക്കിടയില്‍ കൃത്യമായ ഇടവേളയെടുക്കുക. ഇത് സമ്മര്‍ദം കുറയ്ക്കുകയും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. ഓണ്‍ലൈനില്‍ ഇരിക്കുന്ന സമയത്തിന്റെ കാര്യത്തില്‍ കൃത്യമായ ചിട്ട പുലര്‍ത്തുക. മെയിലുകളും സാമൂഹികമാധ്യമവുമൊക്കെ പരിശോധിക്കുന്നതിലെല്ലാം സമയം നിശ്ചയിക്കണം.