Featured Movie News

ഹരിശ്രീ അശോകന്റെ ‘അന്ത്രു ദ മാൻ’ തിയെറ്ററുകളിലേക്ക്

സിനിമാവീടിന്റെ ബാനറിൽ ഹരിശ്രീ അശോകൻ , അനുമോൾ , കെ.യു മനോജ്, സി.കെ ബാബു, രഞ്ജികാങ്കോൽ തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി ശിവകുമാർ കാങ്കോൽ രചനയും സംവിധാനവും നിർവഹിച്ച അന്ത്രു ദ മാൻ മെയ് 3ന് തിയെറ്ററുകളിലെത്തും.

ഒ ടി ടി പ്ലാറ്റ്ഫോം വഴി പുറത്തിറങ്ങി മികച്ച അഭിപ്രായം നേടിയ ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒ ടി ടി റിലീസിനു ശേഷം ഒരു സിനിമ തിയെറ്ററുകളിൽ എത്തുന്നത്. ഡോ.മനോജ് ഗോവിന്ദന്റെ വൈഡ് സ്ക്രീൻ ചിത്രം തിയറ്ററുകളിലെത്തിക്കുന്നു. നിർമാണം: നിഷാദ് അപ്പുക്കുട്ടൻ . സഹനിർമാണം : സോമൻ പ്രണമിത, സുരേശൻ കെ , പി എം ശ്യാംകുമാർ

ഛായാഗ്രഹണം :ജലീൽ ബാദുഷ, കലാസംവിധാനം : രാജേഷ് കൽപ്പത്തൂർ, എഡിറ്റിംഗ് :അജയ് കുയിലൂർ, റിഞ്ചു , ഗാനരചന : വൈശാഖ് സുഗുണൻ , സംഗീതം : ശ്രീവത്സൻ ജെ മേനോൻ , ആലാപനം : ആദിത്യൻ ശിവകുമാർ , പശ്ചാത്തല സംഗീതം : നന്ദു കർത്താ , സൗണ്ട് ഡിസൈൻ : വി.പി കൃഷ്ണകുമാർ , സൗണ്ട് മാക്സിംഗ് : എസ് രാധാകൃഷ്ണൻ , ചമയം: പട്ടണം റഷീദ്, വസ്ത്രാലങ്കാരം: അശോകൻ ആലപ്പുഴ , ചീഫ് അസോസിയേറ്റ് ഡയരക്ടർ : സത്യനേശൻ , സഹസംവിധാനം : ജിൽജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ : ഷാഫി മുണ്ടേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് :കൃഷ്ണൻ കോളിച്ചാൽ , സ്റ്റിൽസ് : വിനീഷ് ഫ്ലാഷ്ബാക്ക് , പി ആർ ഒ: ബിജു പുത്തൂര്, പോസ്റ്റർ ഡിസൈൻ : ശൈലേഷ് അന്നൂർ