ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ക്ഷണക്കത്തിന്റെ രൂപകല്പനയുടെ പേരിലല്ല, അസാധാരണമായ ഒരു സന്ദേശത്തിന്റെ പേരിലാണ് ഈ ക്ഷണക്കത്ത് വൈറലായിരിയ്ക്കുന്നു. രജനിയുമായുള്ള വിവാഹത്തിന് രോഹിത് എന്ന യുവാവ് സുഹൃത്തുക്കള്‍ക്ക് അയച്ച കാര്‍ഡില്‍ പ്രത്യേക നിര്‍ദ്ദേശമുള്ളത്.
”സൗരഭിന്റെ പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അവനെ വിവാഹത്തിന് സ്വാഗതം ചെയ്യുന്നില്ല. അവനെ എവിടെ കണ്ടാലും ഓടിച്ചു വിടുക.” – എന്നാണ് ക്ഷണക്കത്തില്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. വളരെ പെട്ടെന്ന് തന്നെയാണ് ഈ ക്ഷണക്കത്ത് ചര്‍ച്ചയായത്. പ്രധാനമായും സൗരഭ് എന്ന പേരിലുള്ള ആളുകളെ കളിയാക്കിയും അവരെ ടാഗ് ചെയ്തുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിയ്ക്കുന്നത്. രോഹിത്തിന്റെ മുന്‍ കാമുകിയെ സൗരഭ് വിവാഹം ചെയ്തതായിരിയ്ക്കുമോയെന്നാണ് ഒരു വിഭാഗം ചോദിയ്ക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഇറ്റാഹ് ജില്ലയിലെ ബിച്ച്പുരി ഗ്രാമത്തിലാണ് രോഹിതിന്റെയും രജനിയുടെയും വിവാഹം ആഘോഷിച്ചത്. തങ്ങള്‍ വ്യക്തമായി ക്ഷണിക്കാത്ത ഒരാളുടെ പേര് ക്ഷണക്കത്തില്‍ നല്‍കാനുള്ള ദമ്പതികളുടെ തീരുമാനം വളരെയധികം ചര്‍ച്ചയായിരിയ്ക്കുകയാണ്.