Lifestyle

ഗ്രീന്‍ ടീ ആണോ ബ്ലാക്ക് ടീ ആണോ ആരോഗ്യത്തിന് കൂടുതല്‍ നല്ലത് ?

ദിവസവും ഗ്രീന്‍ ടീ കുടിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഉണ്ടാകും അതുപോലെ പതിവായി ബ്ലാക്ക് ടീ കുടിക്കുന്നവരും ഉണ്ടാകും. ഇവ രണ്ടും ജനപ്രിയമായ രണ്ട് പാനീയങ്ങളാണ്, ഇവയില്‍ ഏതാണ് കൂടുതല്‍ ആരോഗ്യകരമെന്ന് പലര്‍ക്കും സംശയമുണ്ടാകും. രണ്ടിനും വ്യത്യസ്ഥമായ ആരോഗ്യഗുണങ്ങളുണ്ട്. ഇവ രണ്ടും രുചിയുടേയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ അല്‍പ്പം വ്യത്യാസപ്പെട്ടിരിക്കുന്നു.

ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ബ്ലാക്ക് ടീ ഹൃദയസംബന്ധമായ ആരോഗ്യം വര്‍ധിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഗ്രീന്‍ ടീ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിന്റെ അനുപാതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഗ്രീന്‍ ടീ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മെറ്റാബോളിസം വര്‍ധിപ്പിച്ച് ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ ഗ്രിന്‍ടീക്ക് കഴിയുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഗ്രീന്‍ ടീ എല്ലായിപ്പോഴും പാര്‍ശ്വഫലങ്ങളില്ലാതെ മൃദുവായ ഊര്‍ജം പ്രധാനം ചെയ്യുന്നു. കട്ടന്‍ചായ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കട്ടന്‍ ചായ ഉപയോഗിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുന്നു. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കട്ടന്‍ ചായയുടെ ഉപയോഗം എല്ലുകളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ്. കട്ടന്‍ ചായായില്‍ ഗ്രീന്‍ ടീയേക്കാള്‍ കൂടുതല്‍ കഫീന്‍ അടങ്ങിയിരിക്കുന്നു. ഗ്രീന്‍ ടീയിലും ബ്ലാക്ക് ടീയിലും അതിന്റെതായ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ ഏത് ഉപയോഗിക്കണമെന്നത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്.

നിങ്ങള്‍ കൂടുതല്‍ ആന്റി ഓകിസിഡന്റാണ് ആഗ്രഹിക്കുന്നത് എങ്കില്‍ ഗ്രീന്‍ ടീ ഉപയോഗിക്കുക. ശരീരഭാരം നിയന്ത്രിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത് എങ്കില്‍ മെറ്റാബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത് ഗ്രീന്‍ ടീയാണ്. ഗ്രീന്‍ ടീയും ബ്ലാക്ക് ടീയും രക്തസമ്മര്‍ദ്ദം കുറച്ച് ഹൃദയധമനികളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു. ഒപ്പം ഹൃദയാരോഗ്യവും വര്‍ധിപ്പിക്കുന്നു. കൂടുതല്‍ കഫീന്‍ അടങ്ങിയിക്കുന്നു എന്ന പ്രത്യേകതയാണ് കട്ടന്‍ ചായയില്‍ ഉള്ളത്. ഇവയില്‍ ഏത് വേണമെന്നുള്ളത് പൂര്‍ണമായും നിങ്ങളുടെ രൂചിപരമായ താല്‍പ്പര്യങ്ങളെയും ആരോഗ്യലക്ഷ്യത്തെയും ആശ്രയിച്ചിരിക്കുന്നു.