Celebrity

ഇതായിരുന്നു ആ ഒഫീഷ്യല്‍ പെണ്ണുകാണല്‍ ; വീഡിയോ പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടേയും സീരിയല്‍ താരം ഗോപിക അനിലിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയതിനെ കുറിച്ചും ഗോപിക വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ചുമൊക്കെ ഇരുവരും ആരാധകരോട് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ പെണ്ണുകാണലിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും. ഒഫീഷ്യലായി നടന്ന പെണ്ണുകാണലിന്റെ വിശേഷങ്ങളാണ് താരങ്ങള്‍ പങ്കുവെച്ചത്. ഗോവിന്ദ് പത്മസൂര്യയുടെ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നാണ് ഗോപികയെ പെണ്ണുകാണാനായി എത്തിയത്. ഇനി പരിചയപ്പെടാന്‍ ഉള്ളത് ജിപിയുടെ സുഹൃത്തുക്കളെയാണെന്നും അത് ഒരു വലിയ ഗ്യാങ് തന്നെയുണ്ടെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്.

ഇരുവരും തമ്മില്‍ ഉള്ള പൊരുത്തത്തെ കുറിച്ചും ജിപി വീഡിയോയില്‍ പറയുന്നുണ്ട്. ഗോപികയും ജിപിയും തമ്മിലുള്ള ഒരേയൊരു സാമ്യത തങ്ങളുടെ പേരിലാണെന്നും പേരുകള്‍ തുടങ്ങുന്ന അക്ഷരം ‘ജി’ ആണ്. പക്ഷെ അതിനിടയിലും തങ്ങള്‍ ഒരു ആന്‍ഡ് ചേര്‍ത്തുവെന്നും അതാണ് ‘ജി&ജി'(‘G&G’). പരസ്പരം ഉള്ള ബഹുമാനവും വാല്യൂവുമാണ് ‘G&G’ എന്ന് ഇടാതെ ‘G&G’ എന്നിട്ടതെന്നും ജിപി പറഞ്ഞു. ഈ ബന്ധം മുന്നോട്ട് പോവുകയാണെങ്കില്‍ ഇതൊരു റോളര്‍ കോസ്റ്റര്‍ റൈഡ് പേലെയാകുമെന്ന് ജിപി മുമ്പ് പറഞ്ഞിരുന്നു എന്നും ഇത് ഗോപിക പല തവണ കൗണ്ടറടിച്ചെന്നും ജിപി പങ്കുവെയ്ക്കുന്നു.

മലയാളത്തില്‍ നിന്ന് ഇടവേള എടുത്തെങ്കിലും നടന്‍ തെലുങ്ക് സിനിമാ രംഗത്ത് സജീവമാണ് ഗോവിന്ദ് പത്മസൂര്യ. നിരവധി തെലുങ്ക് സിനിമകളില്‍ ഇതിനോടകം ജിപി അഭിനയിച്ചു. ശ്രുതി രാമചന്ദ്രന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നീരജ എന്ന ചിത്രത്തിലാണ് ഗോവിന്ദ് പത്മസൂര്യ അവസാനമിയ അഭിനയിച്ചത്.